നടി ഗായത്രി സുരേഷിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് താനല്ലെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ജീഷിന്‍ മോഹന്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഷിന്‍ പറയുന്നു. ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയില്‍ താരം ജിഷിന്‍ ആണെന്നായിരുന്നു ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഇതു തെറ്റാണെന്നും അത്ര സാധാരണമല്ലാത്ത പേര് ഉള്ള അഹങ്കാരം ഇതോടെ പോയി കിട്ടിയെന്നും ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലൈവില്‍ വ്യക്തമാക്കി. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ വാഹനം നിര്‍ത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡില്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിഷിന്റെ വാക്കുകള്‍;

‘ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. എല്ലാവരുടെയും വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കാണുന്നത്. അതിന്റെ ഒരു സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട് അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ടു നശിപ്പിക്കരുത്. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’