അന്നദാനം മഹാദാനമെന്നാണ്. തൃപ്തിയെന്നുള്ളത് മനുഷ്യന് അന്നത്തില്‍ നിന്ന് മാത്രം കിട്ടുന്നുവെന്നതാണ് സത്യം. അങ്ങനെ തൃപ്തിപ്പെടുത്തി ഒരു മഹാദാനത്തിന്റെ ഭാഗമാകുകയാണ് സേവനം യു.കെ. പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് ആതുരാലയങ്ങള്‍ നടത്തിവരുന്ന അന്നദാനത്തില്‍ സേവന യു.കെയും കൈകോര്‍ക്കുന്നു. ഓരോ ദിവസവും 150 പേര്‍ക്കുവീതം ആതുരാലയങ്ങളില്‍ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കുകയാണ് സേവന യുകെ.

പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രം ഉത്സവ ഭാരവാഹികളും എല്ലാ വര്‍ഷവും നടത്തിവരുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഏപ്രില്‍ 19 മുതല്‍ കൊടിയേറുന്നത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ഓരോ ദിവസവും 150 സഹോദരങ്ങള്‍ക്ക് അന്നദാനം ഒരുക്കി ഏതാണ്ട് 1500 സഹോദരങ്ങള്‍ക്ക് അന്നം കൊടുക്കുന്ന മഹാ കര്‍മ്മത്തിന് സേവനം യു.കെ ഭാഗമാകുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യു.കെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോക മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണെന്ന് സേവനം പത്രക്കുറിപ്പില്‍ പറഞ്ഞു. വര്‍ഷങ്ങളായി വിവിധ സേവനങ്ങളില്‍ പങ്കാളിയാകുന്ന സേവനം യു.കെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ബിജു പെരിങ്ങല്‍ തറ അറിയിച്ചു.