യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെ നോറ്റിങ്ഹാമിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രീനാരായണ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റിന് രൂപം നൽകി. മാർച്ച്‌ 11 ശനിയാഴ്ച നോറ്റിങ്ഹാമിൽ ടർണർ ഗ്രോവ്, ഹക്ക്നാൽ വച്ച് നടന്ന ചടങ്ങിൽ സേവനം യു കെ യുടെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യു കെ യുടെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു . സേവനം യു കെ ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി കല ജയൻ, സേവനം യു കെ ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം ശ്രീ രാജേഷ് തങ്കപ്പൻ , വെയിൽസ് യൂണിറ്റിനെ പ്രതിനിധീകരിച്ചു ശ്രീ ബിനു ദാമോദരൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണ നൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രസിഡന്റായി ശ്രീ അജികുമാർ ബാഹുലേയൻ, സെക്രട്ടറിയായി ശ്രീ വിഷ്ണു വിജയകുമാർ ട്രഷറർ ആയി ശ്രീ പ്രമോദ് വിശ്വവം വനിതാ പ്രധിനിധിയായി ശ്രീമതി സൗമ്യ രാജേഷ് എന്നിവർ തെരഞ്ഞെടുത്തു. . യോഗത്തിൽ ശ്രീ. ശ്രീകാന്ത് കൃഷ്ണൻ സ്വാഗതവും ശ്രീ വിഷ്ണു വിജയകുമാർ കൃതഞതയും രേഖപ്പെടുത്തി.