ദിനേശ് വെള്ളാപ്പിള്ളി

ഇത് മലയാളികള്‍ കാത്തിരുന്ന സുവര്‍ണ്ണനിമിഷം. സംഗീതനൃത്ത സന്ധ്യ അനുഭവിക്കാനെത്തിയ മലയാളി സമൂഹത്തിന് ഗംഭീര വിഷുക്കൈനീട്ടമായി സേവനം യുകെ വിഷുനിലാവ് മാറിയപ്പോള്‍ ഒത്തുകൂടിയവര്‍ക്ക് അനര്‍ഘനിമിഷം. കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനങ്ങളും, ചടുലതാളമാര്‍ന്ന നൃത്തവും ഹൃദയത്തില്‍ തൊട്ടപ്പോള്‍ അത് പ്രൗഢ ഗംഭീരമായ സദസ്സിനെ ആഘോഷത്തില്‍ ആറാടിച്ചു. വിഷുവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്ക് ലഭിച്ച വിഷുക്കൈനീട്ടമായി വിഷുനിലാവ് മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.

വിഷുവിന്റെ ആഘോഷത്തിരകള്‍ ഒരു ദിവസം മുന്‍പെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം യുകെ വിഷുനിലാവ് സംഘടിപ്പിച്ചത്. ഗ്ലോസ്റ്റര്‍ മുഖ്യവേദിയായി ഒരുക്കിയ വിഷുനിലാവിന്റെ ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. ബിജു നിര്‍വ്വഹിച്ചു. ആഷ്ന അംബു, സാജന്‍ കരുണാകരന്‍, ദിനേശ് എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തിയതോടെ ചടങ്ങുകള്‍ക്ക് സമാരംഭമായി.

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് ഇന്‍ഷുറന്‍സ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ്, മുത്തൂറ്റ് ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍ സ്ഥാപനമായ റോസ്റ്റര്‍ കെയര്‍, ട്രാവല്‍ കമ്പനിയായ ടൂര്‍ ഡിസൈനേഴ്സ്, കോണ്‍ടിനെന്റല്‍ ഫൂഡ്‌സ്, ക്രിഷ് മോര്‍ഗന്‍ സോളിസിറ്റേര്‍സ് എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് തന്ന് സഹകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും, കലാസ്വാദകരും ഈ ചടങ്ങില്‍ പങ്കുചേര്‍ന്നതാണ് പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തത്. ദീപക് യതീദ്രദാസ്, അനു ചന്ദ്ര , ജോസ് ജെയിംസ്, സ്മൃതി സതീഷ്, ഹെലന്‍ റോബര്‍ട്ട്, ലെക്സി എബ്രഹാം, ജിയ ഹരികുമാര്‍, ഹരികുമാര്‍ വാസുദേവന്‍, ശരണ്യ ആനന്ദ്, ബിന്ദു സോമന്‍, ബിനുമോന്‍ കുരിയാക്കോസ് ഗ്ലോസ്റ്റര്‍, ഡരക് സോണി, വിനു ജോസഫ്, ട്രീസ ജിഷ്ണു, സോണി ജോസഫ് കോട്ടപ്പള്ളി, തോമസ് അലക്സാണ്ടര്‍, അലീന സജീഷ്, സന്ദീപ് കുമാര്‍, ശ്രീകാന്ത് നമ്പൂതിരി, റെമ്യ പീറ്റര്‍ എന്നിങ്ങനെ അനുഗ്രഹീതരായ ഗായകര്‍ വേദിയില്‍ രാഗമാലിക തീര്‍ത്തു. ദേശി നാച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.

സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ദിലീപ് വാസുദേവന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും, വോയ്സ് റിക്കോര്‍ഡിഗ് ഇത്രയും നന്നായി സ്‌ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച രശ്മി പ്രകാശിനോടും, സൗണ്ടും വീഡിയോ പ്രെ മോയൂം ഇന്‍ട്രോയും ചുരുങ്ങിയ സമയത്തിനള്ളില്‍ ഇത്രയും മികച്ചതായി തയ്യാറാക്കിയ സന്തോഷ് എബ്രഹാമിനോടും, മറ്റു വീഡിയോകള്‍ ചെയ്ത മനോജ് വേണുഗോപാലിനോടും, ധീരജിനോടും ഉള്ള കൃതജ്ഞത സ്നേഹപൂര്‍വ്വം അറിയിച്ചു. വേദിയിലെത്തിയ എല്ലാവര്‍ക്കും മൊമന്റോ നല്‍കി. റാഫിള്‍ ടിക്കറ്റിന് സമ്മാനവുമുണ്ടായിരുന്നു. വിഷുനിലാവ് ആസ്വദിക്കാനെത്തിയവരുടെ നാവില്‍ രുചിയുത്സവമൊരുക്കാന്‍ തയ്യാറാക്കിയ തട്ടുകടയിലെ വിഭവങ്ങളും ഏവരും ആസ്വദിച്ചു.