സഖറിയ പുത്തന്‍കളം
കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ചാമക്കാല പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ കുടിയേറിയിരിക്കുന്നവരുടെ സംഗമം 2017 മെയ് ആറാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വോള്‍വര്‍ഹാംപ്ടണിലുള്ള യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. വ്യത്യസ്തങ്ങളായ നിരവധി പ്രോഗ്രാമുകളാണ് ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.യില്‍ താമസമാക്കിയിരിക്കുന്ന എല്ലാ മാഞ്ഞൂര്‍ ചാമക്കാല നിവാസികളെയും സംഘാടകര്‍ സ്‌നേഹപൂര്‍വ്വം മെയ് 6-ന് നടക്കുന്ന സംഗമത്തിലേക്ക് ക്ഷണിക്കുന്നു. ജനിച്ചുവളര്‍ന്ന നാടിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും സൗഹൃദം പുതുക്കാനും എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്.

Babuchettan – 07806785860
Biju – 07445373967
Anoop – 07868574697
Thankachan – 07904284058

സംഗമം നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
UKKCA Community Hall
Wood Cross Lane
Wolverhamption
WV14 9BW