പ്രകാശ് അഞ്ചൽ, ലണ്ടൻ (പി.ആർ.ഒ)
ബർമിംങ്ങ്ഹാം:- യു കെയിലെ അങ്ങോളമിങ്ങോളം വരുന്ന സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങൾ ആഹ്ലാദത്തിൽ. മലങ്കര കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലങ്കര നാഷണൽ കോഡിനേറ്റർ (Eallesiastical) റവ.ഫാ. തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. നാളെ
ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ പതാക ഉയർത്തി ആരംഭം കുറിക്കുന്ന മലങ്കര കൺവൻഷന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരിശീല വീഴും. എഴാമത് കൺവെഷൻ ഇത്തവണ ബർമിംങ്ഹാമിനടുത്തുള്ള വോൾവർഹാംപ്ടണിലാണ് നടക്കുന്നത്.
സിറോ മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കത്തോലിക്ക ബാവയുടെ സാന്നിദ്ധ്യം വേദിയെ ധന്യമാക്കും. സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധ്യക്ഷൻ യൂഹന്നാൻ മാർ തിയോടോഷ്യസ് മെത്രോപ്പോലീത്ത, ബിർമിങ്ഹാം ആർച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ തലവൻ മാർ ജോസഫ് സാമ്പ്രിക്കൽ തുടങ്ങിയ വിശിഷ്ട വ്യക്തികളും സംഗമത്തിൽ പ്രസംഗിക്കും.
ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ശ്രേഷ്ട പാരമ്പര്യം പിന്തുടരുന്ന മലങ്കര കൂട്ടായ്‌മ, യു. കെ. മാത്രമല്ല യൂറോപ്പിലാകെ കത്തോലിക്ക വിശ്വാസം കരുപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് നൽകി വരുന്നത്. യുവതലമുറയെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിനും, ആത്മീയ ഔന്ന്യത്തം നേടുന്നതിനും മലങ്കര കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.
യു. കെയിലെ 16 മിഷൻ കേന്ദ്രങ്ങളെ കോഡിനേറ്റർ ഫാദർ തോമസ് മടുക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോൺസൻ മനയിൽ, ഫാ. ജോൺ അലക്സ് പുത്തൻപുരയിൽ എന്നിവർ വൈദിക ശുശ്രൂഷകൾ നയിക്കുന്നു. യു.കെ യിലെ ഏഴാമത് കൺവെൻഷനിൽ സ്കോട്ലാൻഡ് മുതൽ ലണ്ടൻ വരെയുള്ള മുഴുവൻ കുടുംബങ്ങളും പങ്കെടുക്കുന്നതാണ്. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയത്തെ അധികരിച്ചു ചർച്ചകളും സഭ നേതൃത്വം സംഘടിപ്പിച്ചിട്ടുണ്ട്. തിരുകർമ്മങ്ങൾക്ക് കർദ്ദിനാൾ ക്ളിമ്മീസ് ബാവ നേതൃത്വം വഹിക്കും, കൂടാതെ മാതാപിതാക്കൾ, യുവജങ്ങൾ, കുട്ടികൾ ഇവർക്ക് വേണ്ടി സെമിനാറുകൾ, ചർച്ചകൾ, പ്രേക്ഷിത റാലി, ബൈബിൾ ക്വിസ്, “ബെതാനിയ 19” എന്ന പേരിൽ വിവിധ മിഷനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കൺവെൻഷനെ കൂടുതൽ വർണ്ണാഭമാക്കും.
യു. കെ. യിലെ എല്ലാ മലങ്കര കുടുംബങ്ങളെയും ഈ അവസരത്തിൽ ദൈവനാമത്തിൽ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. മനോഹരമായി ക്രമീകരിച്ച ആധുനിക സ്റ്റേജ്, ശബ്ദം, വെളിച്ചം ഇവ കൂടാതെ വാഹങ്ങൾക്ക് യഥേഷ്ടം പാർക്കിംഗ് സംവിധാങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര കൺവൻഷനുമായി ബന്ധപ്പെട്ട് എന്ത് സഹായം ചെയ്യാനും മലങ്കര കൌൺസിൽ മെമ്പേഴ്സിന്റെ മികവുറ്റ ഒരു ടീം തന്നെ വോളന്റിയേഴ്സായി പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
ജോൺസൻ – 07506810177
ജിജി – 07460887206
സോണി – 07723612674
Leave a Reply