മലപ്പുറം ∙ ഹൈസ്കൂൾ വിദ്യാർഥിനി ബസിൽ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ബസ് കണ്ടക്ടറെ തിരഞ്ഞ് തിരൂർ പൊലീസ്. സ്വമേധയാ കേസെടുത്തതായി പൊലീസ് പറയുന്നുണ്ടെങ്കിലും നടപടികൾ വ്യക്തമല്ല. പകൽസമയത്ത്, തിരക്കുള്ള ബസിൽ, ബസിന്റെ മുൻവശത്തെ ചവിട്ടുപടിയിൽനിന്ന് കണ്ടക്ടർ പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ യാത്രക്കാരിലൊരാൾ പകർത്തുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ മുന്നോട്ടുവരാത്തതും ബസ് ഏതെന്നു കണ്ടുപിടിക്കാൻ കഴിയാത്തതുമാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്യാൻ തടസ്സമായി പറയുന്നത്. മൊഴിയെടുക്കാൻ കുട്ടിയെയും കണ്ടെത്താൻ കഴിഞ്ഞില്ല. വിഡിയോയുടെ വിശ്വാസ്യതയെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ്, തിരൂരിലെ പ്രധാന ജംക്‌ഷനായ താഴെപ്പാലം എത്തിയെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണന്നും തിരിച്ചറിയൽ അനായാസമാണെന്നിരിക്കെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകുന്നത് സംശയകരമാണെന്നും നാട്ടുകാർ പറയുന്നു. മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ബസ് ഇറങ്ങിയ ഉടൻ വിഡിയോ പകർത്തിയയാൾ പൊലീസിനെ അറിയിക്കാമെന്ന് പറഞ്ഞുനോക്കിയെങ്കിലും കേസ് നടപടികൾ ആലോചിച്ച് മാതാവ് സമ്മതിച്ചില്ലെന്നും പറയുന്നു.