ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ സമൂഹത്തിൽ ഉന്നത ശ്രേണിയിൽ പെടുന്ന വീട്ടമ്മമാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ശീലങ്ങളെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജന ഹോക്കിങ്. തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയച്ച ശേഷം വീട്ടമ്മമാർ സ്വകാര്യമായി ആഘോഷിക്കുന്നതിനെ സംബന്ധിച്ചാണ് പുതിയ തുറന്നുപറച്ചിൽ. സ്കർട്ട് ക്ലബ്‌ എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ, സ്ത്രീകൾ സ്ത്രീകളോടൊപ്പം തന്നെ ലൈംഗിക ആസ്വാദനങ്ങളും നടത്തുന്നതായി ജന തുറന്നുപറയുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരക്ഷിതവും എന്നാൽ പരസ്പരം കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതാത്തതുമായ അന്തരീക്ഷത്തിൽ, സ്ത്രീകൾ തങ്ങളുടെ ബൈസെക്ഷ്വാലിറ്റി കണ്ടെത്തുന്ന ഇടങ്ങളാണ് ഇത്തരമുള്ള കോക്ടയിൽ പാർട്ടികൾ. ലണ്ടൻ, ബർലിൻ, വിയന്ന, ന്യൂയോർക്ക് സിറ്റി, ഷാങ്ഹായ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇവ വളരെയധികം ജനപ്രിയമാണ്.


ജെനീവീവ് ലെജ്യൂണെ എന്ന ഈ ക്ലബ്ബിന്റെ സ്ഥാപകയുമായി തനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായെന്നും, സ്ത്രീകളുടെ സന്തോഷത്തിനു മുൻഗണന നൽകാനായാണ് ഇത്തരമൊരു ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അവർ വ്യക്തമാക്കിയതായും ജന പറഞ്ഞു. ഇത്തരം പാർട്ടികളിൽ അംഗമാകുന്നതിന് കൃത്യമായ ഡ്രസ്സ് കോഡും, അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനകളും ഉണ്ടെന്ന് അവർ വ്യക്തമാക്കി. സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യതകൾ ആസ്വദിക്കാനും ആഘോഷിക്കാനും ഉള്ള ഒരു ഇടമായാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചിരിക്കുന്നത്.