സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ നടിയാണ് ശാലിൻ സോയ. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.ഇപ്പോഴിതാ ശാലിൻ സോയയുടെ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

അവതാരകയായി തിളങ്ങിയ ശാലിൻ സോയ, ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്. ശാലിൻ സോയ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

 സീരിയലിനുപുറമെ ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.ധമാക്ക, അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു.

68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് ശാലിൻ ഇത് സാധിച്ചെടുത്തത്.