സ്വന്തം ലേഖകന്‍

യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജ വാര്‍ത്തകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനല്‍ കേസില്‍ നഷ്ടപരിഹാര തുകയായ 35000 പൗണ്ട്  (മുപ്പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിയായ ഷാജന്‍ സ്കറിയ വക്കീല്‍ മുഖാന്തിരം കൈമാറി. കേസില്‍ വാദിയായ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിനോട് പരസ്യ ഇനത്തില്‍ വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട ഷാജന്‍ സ്കറിയ പരസ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന ബിസിനസ് തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി, മറുനാടന്‍ മലയാളി എന്നീ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉപയോഗിച്ച് ആയിരുന്നു അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചത്.

പരസ്യ ഇനത്തില്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാവാതെ വന്നതിന്‍റെ പേരില്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ബിസിനസ് തകര്‍ക്കാനും ആയിരുന്നു  ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചത് എന്ന സുഭാഷ്‌ ജോര്‍ജ്ജിന്‍റെ പരാതിയില്‍ സത്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജന്‍ സ്കറിയയ്ക്ക് ഷ്രൂസ്ബറി മജിസ്ട്രേട്ട് കോടതി പിഴ ശിക്ഷ വിധിച്ചത്. കൂടാതെ പരാതിക്കാരനെതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്നും കോടതി ചിലവ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഈ വിധിക്കെതിരെ ഷാജന്‍ നല്‍കിയ അപ്പീലില്‍ വാദം നടന്ന് കൊണ്ടിരിക്കെ വിധി എതിരാകും എന്ന് മനസ്സിലാക്കിയ ഷാജന്‍  തുടര്‍ന്ന് പരാതിക്കാരനോട് 35000 പൗണ്ട് നഷ്ടപരിഹാരം നല്‍കാമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിക്കുകയുമായിരുന്നു. താന്‍ എഴുതിയ വാര്‍ത്തകള്‍ സത്യസന്ധമല്ലായിരുന്നു എന്ന് തുറന്ന് സമ്മതിച്ച ഷാജന്‍, ക്രിമിനല്‍ കേസില്‍ കടുത്ത ശിക്ഷ ലഭിച്ചാല്‍ തന്‍റെ ജീവിതം തന്നെ തകരുമെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സുഭാഷിനോട് കാലു പിടിച്ച് അപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് കൊണ്ട് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ്‌ മാനുവലിന് അയച്ച വോയ്സ് മെസേജ് ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കേള്‍ക്കാം.

വെറും 650 പൌണ്ട്  പിഴ അടച്ച് തീര്‍ക്കാമായിരുന്ന കേസ് മുപ്പതിനായിരം പൌണ്ടോളം വീണ്ടും ചെലവാക്കി, അപ്പീല്‍ വരെ എത്തിച്ച്  35000 പൗണ്ട് കൂടി പരാതിക്കാരന് നല്‍കി ഒഴിവാക്കിയെടുക്കുന്നതില്‍ നിന്ന് ഷാജനോടൊപ്പം ഈ മാധ്യമ വ്യഭിചാരത്തിന് പിന്നില്‍ ഒരു മാഫിയ സംഘം തന്നെ ഉണ്ടായിരുന്നു എന്നതാണ് തെളിയുന്നത്.  ഇത്തരം ഒരു കേസ് നടത്താന്‍ ഷാജന്‍ സ്കറിയയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിച്ചു എന്നത് ദുരൂഹമാണ്. വീട് വിറ്റ്‌ ആണ് പണം നല്‍കിയത് എന്ന ഷാജന്റെ വാദം തെറ്റാണ് എന്നത് ഏതൊരു യുകെ മലയാളിക്കും വ്യക്തമാണ്. മോര്‍ട്ട്ഗേജ് എടുത്ത് റീമോര്‍ട്ട് ഗേജ് തുകയും നേരത്തെ തന്നെ വാങ്ങിയിട്ടുള്ള ഒരു വീട് വിറ്റാല്‍ എന്ത് ലഭിക്കും എന്നത് ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. യുകെയില്‍ അഞ്ച് പൈസയുടെ തൊഴില്‍ പോലും ചെയ്യാതെ, ടാക്സും അടക്കാതെ വിസ നിയമങ്ങള്‍ ലംഘിച്ച് വിലസി നടക്കുന്ന ഷാജന് കേസ് നടത്താനും നഷ്ടപരിഹാരം നല്‍കാനും ഇതിനായി തോന്നുമ്പോഴൊക്കെ  യുകെയില്‍ വന്നു പോകാനും ആവശ്യമായ പണം നിര്‍ലോഭം ലഭിച്ചിരുന്നത് യുകെയിലെ ചില വിവാദ ബിസിനസ്സുകാരില്‍ നിന്നാണ്.

ഷാജന്‍ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാര തുക ലഭിച്ചാല്‍ ക്രിമിനല്‍ കേസില്‍ കോടതിയുടെ അനുമതിയോട്‌ കൂടി ഹാജരായി തെളിവുകള്‍ നല്കാതിരിക്കാം എന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് സമ്മതിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത അവധിയില്‍ അഡ്വ. സുഭാഷ്‌ മാനുവല്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ ഷാജന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ചിലവായ തുക നഷ്ടവും ശിക്ഷയുമാണ് കാത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇങ്ങനെ സമ്മതിച്ച 35000 പൗണ്ടാണ് ഷാജന്‍ സ്കറിയ ഫെബ്രുവരി 23ന് കൈമാറിയത്. എന്നാല്‍ ഷാജന്‍ നല്‍കിയ വ്യാജ വാര്‍ത്തകള്‍ മൂലം ഉണ്ടായ ബിസിനസ് നഷ്ടം പരിഹരിച്ച് കിട്ടുന്നതിന്‌ വേണ്ടി അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെ ഹൈക്കോടതിയില്‍ നല്‍കിയ സിവില്‍ കേസ് തുടര്‍ന്നും മുന്‍പോട്ടു പോവുകയായിരുന്നു. ഈ കേസില്‍ ഷാജനെ വിസ്തരിച്ച യുകെ ഹൈകോടതി തെളിവുകള്‍ പരിശോധിക്കുകയും  ഷാജന്‍ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞു. ഈ കേസില്‍ 30000 പൗണ്ട് നഷ്ട പരിഹാരവും 35000 പൗണ്ട് കോടതി ചെലവ് നല്‍കാമെന്നും  ഫെബ്രുവരി 23ന് ഹാജരായപ്പോള്‍ ഷാജന്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും കോടതി ഇതിന് മുകളില്‍ ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുകയെന്ന് വ്യക്തമായി കഴിഞ്ഞു. നഷ്ടപരിഹാരമായി ഒരു ലക്ഷം പൗണ്ട്  ആണ് സിവില്‍ കേസില്‍ സുഭാഷ് ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.

യുകെയില്‍ നിരവധി കുടുംബങ്ങളും ബിസിനസ്സുകളും ഇതിന് മുന്‍പും ഷാജന്‍ സ്കറിയ നടത്തിയ വ്യക്തിഹത്യകള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും ഇരയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ ഈ നെറികേടിനെതിരെ കോടതിയെ സമീപിക്കുന്നതും അനുകൂല വിധി നേടുന്നതും. മാധ്യമ ഗുണ്ടായിസം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടിരുന്ന ഷാജന്‍ സ്കറിയയ്ക്ക് നേരിട്ട കനത്ത തിരിച്ചടിയാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തന്‍റെ ഇനിയുള്ള കാലത്തെ മാധ്യമ പ്രവര്‍ത്തനം ചിലര്‍ക്ക് അടിയറവ് വച്ച് കൊണ്ടാണ്  നഷ്ടപരിഹാരത്തിനുള്ള തുക ഷാജന്‍ കണ്ടെത്തിയത്. തന്‍റെ വായനക്കാരെ തന്ത്രപരമായും മനശാസ്ത്ര പരമായും വഞ്ചിച്ച് ഈ ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭം വരുത്തി നല്‍കാമെന്ന് ഷാജന്‍ ഉറപ്പ് നല്‍കുന്ന വോയ്സ് ക്ലിപ്പ് മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്.

താന്‍ സത്യത്തിന് വേണ്ടി നില കൊള്ളുന്ന ആളാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ഷാജന്‍ സത്യത്തില്‍ അങ്ങനെയല്ല എന്നതിനുള്ള വ്യക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കേസ്. ആവശ്യപ്പെട്ട വന്‍തുക പരസ്യ ഇനത്തില്‍ ലഭ്യമായില്ല എന്നതിനാലും വ്യക്തി വൈരാഗ്യം മൂലവും വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു ശേഷം സാക്ഷികളെ സ്വാധീനിക്കലും കരഞ്ഞ് കാലു പിടിക്കലും ഉള്‍പ്പെടെ എല്ലാ അടവുകളും ഷാജന്‍ പയറ്റിയിരുന്നു.

യുകെയിലെ ശക്തമായ നിയമ വ്യവസ്ഥകളുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഈ വ്യക്തിഹത്യാ പത്രപ്രവര്‍ത്തകന്റെ അഹന്തയില്‍ നിന്ന് യുകെയിലെ മലയാളികളും മലയാളി ബിസിനസ്സുകാരും രക്ഷപെട്ടത്. തിരുവനന്തപുരത്ത് ഇരുന്ന് വ്യാജവാര്‍ത്തകള്‍ എഴുതി ഇന്ത്യന്‍ നിയമവ്യവസ്ഥയെയും കോടതികളെയും പറ്റിച്ച് നടന്നിരുന്ന ഷാജനെ യുകെയിലെത്തിച്ച്  ശിക്ഷിച്ചതിന് യുകെ മലയാളികള്‍ എന്നും ബ്രിട്ടീഷ് നിയമ വ്യവസ്ഥയോട് കടപ്പെട്ടിരിക്കും.