ബോൺമൗത്ത്:- യുകെയിലെ ബോൺമൗത്തിൽ താമസിച്ചിരുന്ന കാഞ്ഞരപ്പിള്ളിക്ക് അടുത്തുള്ള തമ്പലക്കാട് സ്വദേശിയുമായ ഷാജി ആന്റണി (55) മരണമടഞ്ഞു. തമ്പലക്കാട്ടുള്ള വെട്ടം കുടുംബാംഗമാണ് പരേതനായ ഷാജി. 2003 കാലഘട്ടത്തിലാണ് ഷാജി യുകെയിൽ എത്തുന്നത്. റോയൽ മെയിൽ ജീവനക്കാരനായിട്ട് ജോലി ചെയ്‌തിരുന്നത്‌.

  അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിയമവുമായി ബ്രിട്ടൻ. പുതിയ നിയമം മനുഷ്യകടത്ത് മാഫിയയ്ക്കെതിരെ ശക്തമായ സന്ദേശമെന്ന് ആഭ്യന്തര സെക്രട്ടറി. മനുഷ്യത്വരഹിതമെന്ന് ലേബർ പാർട്ടി

ഭാര്യ മേഴ്സി ഷാജി കോഴിക്കോട് തറപ്പേൽ കുടുംബാംഗമാണ്. 2 കുട്ടികളാണുള്ളത്, കെവിൻ ഷാജി (21) എബിൻ ഷാജി (14).

ഷാജി ആന്റണിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.