ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്‌ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു. ആ ഷമിയെക്കൊണ്ടു സഞ്ജു സാംസണ്‍ മലയാളം പറയിപ്പിക്കുന്ന വീഡിയോ കൗതുകമുണര്‍ത്തുന്നു.

ഫെയ്‌സ്ബുക്കില്‍ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലില്‍ ടേബിള്‍ ടെന്നിസ് കളിച്ചശേഷം താരം പറയുന്നതിങ്ങനെ: ‘ഷമി ഹീറോയാടാ ഹീറോ…’

സഞ്ജു സാംസണാണ്, ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മലയാളം സിനിമയിലെ ഫഹദ് ഫാസിലിന്റെ ‘ഷമ്മി’ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അനുകരിച്ചുകൊണ്ടുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം വിഡിയോ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

10 പന്തില്‍ 17 റണ്‍സ് എടുത്തു നില്‍ക്കവേ ആയിരുന്നു ഷമിയുടെ 20-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായത്. ഇതോടെ ഇരു ടീമുകളും 179 റണ്‍സെടുത്തു മത്സരം ടൈ ആയി. പിന്നീടു നടന്ന സൂപ്പര്‍ ഓവറില്‍ 18 റണ്‍സായിരുന്നു ന്യൂസീലന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് പന്തില്‍ 20 റണ്‍സുമായി വിജയവും പരമ്പരയും സ്വന്തമാക്കി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്‌സ് പറത്തി രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി വിജയം പിടിച്ചെടുത്തത്.

മൂന്നാം ട്വന്റി20യിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പകരക്കാരനായി സഞ്ജു സാംസണ്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി. ഒരു തകര്‍പ്പന്‍ ക്യാച്ചും എടുത്തു.ഗ്രൗണ്ടിലിറങ്ങിയ സഞ്ജു, ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെയാണു ക്യാച്ചെടുത്തു പുറത്താക്കിയത്. ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര വിജയമാണിത്.