മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമാണ് ഇന്നും സിനിമാലോകത്തെ ചര്‍ച്ച വിഷയം. സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.

ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനുമുമ്പും വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.