അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്.

കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചുപോലും നോക്കാതെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത അമ്മയുടെ ‘പ്രതി’പക്ഷ നേതാവ് എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്ക് കുറിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇങ്ങനെയൊക്കെ പറഞ്ഞ ഇടവേള ബാബു കോണ്‍ഗ്രസാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പമെന്നും ഇല്ലേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ, മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂവെന്നും രൂക്ഷമായി പരിഹസിച്ചു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്താണ് ഇടവേള ബാബു പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം….

#ഞാൻ_കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!🤪