ജാര്‍ഖണ്ഡില്‍ ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു. 81 സീറ്റില്‍ 43 ലും ജെഎംഎം–കോണ്‍ഗ്രസ് സഖ്യം ലീഡ് നേടി. ബിജെപിക്ക് ഗോത്രമേഖലകളില്‍ ആണ് തിരിച്ചടി. എ.ജെ.എസ്.യു, ജെ.വി.എം പാര്‍ട്ടികള്‍ക്കും നഷ്ടമാണ് സംഭവിച്ചത്. രണ്ടിടത്ത് മൽസരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നില്‍. ധുംകയില്‍ പിന്നിലുമാണ്.ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മുന്നിലാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.