‘ലഹരി ഉപയോഗിക്കണ ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടെള്ളേണാ’…മാസ് ഡൈലോഗുമായി ഷെയ്ന്‍ നിഗം ചിത്രം വലിയപെരുന്നാളിന്റെ ട്രൈലര്‍ പുറത്തിറങ്ങി. വിനായകന്‍ നല്‍കുന്ന വിവരണത്തിലൂടെയാണ് ട്രെയിലര്‍ മുന്നോട്ട് പോകുന്നത്. ക്രിസ്മസ് ചിത്രമായെത്തുന്ന വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയറ്ററുകളില്‍ എത്തും.

ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ഷെയ്നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതുമുഖം ഹിമിക ബോസാണ് നായിക. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡിമലും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകനായ റെക്‌സ് വിജയനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.