നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയിലൂടെ സോഫിയ ആയി വന്ന് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് ശാരി. ഇപ്പോഴിതാ ആ സിനിമയില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് ശാരി ഇതേ കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ കൂടെയുള്ള റൊമാന്റിക് സീനുകളെ കുറിച്ചായിരുന്നു അവതാരികയുടെ ചോദ്യം. ഇത്രയും വലിയ സ്റ്റാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇതായിരുന്നു.. പേടിയെന്നു വെച്ചാല്‍ ഡയലോഗുകള്‍

തെറ്റാതെ പറയണം… അവരെ മൂഡ്ഓഫ് ആക്ക്ാന്‍ പാടില്ല, എനിക്ക് ഭാഷയും പ്രശ്‌നമായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായിരുന്നു. ഡയറക്ടറും വളരെ കൂളായിരുന്നു…അതേസമയം, ചിത്രത്തിലെ റൊമാന്റിക്ക് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് ശാരി പറഞ്ഞത് ഇങ്ങനെയാണ്.. അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒരു ഫീലും ഇല്ലായിരുന്നു. ചെയ്ത് തീര്‍ത്താല്‍ മതിയായിരുന്നു

എന്നാണ് തോന്നിയിട്ടുള്ളത്. ഭാഷ എനിക്ക് ഒരു തടസ്സം ആയത് കൊണ്ട് അത് ശരിയാക്കണം.. ടേക്ക് ഒത്തിരി പോകാന്‍ പാടില്ല… നാണക്കേട് അല്ലേ.. അതെല്ലാം മാത്രമായിരുന്നു മനസ്സില്‍ എന്നും താരം പറയുന്നു. അതേസമയം, അന്നും സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എന്ത് സംശയം വന്നാലും ചോദിക്കാനും

മനസ്സിലാക്കാനും നമുക്ക് അവസരം ഉണ്ട് എന്ന് കൂടി പറഞ്ഞിരിക്കുകയാണ് ശാരി. മാത്രമല്ല തുടക്കത്തില്‍ തന്നെ പത്മരാജന്‍ എന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു രസകരമായ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ശാരി സംസാരിക്കുകയുണ്ടായി.

മലയാളത്തില്‍ തുടക്കം

തുടര്‍ച്ചയായി രണ്ട് പദ്മരാജന്‍ ചിത്രങ്ങളിലാണ് ശാരി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രമാണ് അതിലാദ്യം. ഒരു തുടക്കകാരിയായ തനിയ്ക്ക് മോഹന്‍ലാലും പദ്മരാജന്‍ സാറും അടക്കം സെറ്റിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വളരെ വലുതാണ് എന്ന് ശാരി പറയുന്നു. അന്ന് കാരവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഏതെങ്കിലും മരത്തണലില്‍ ഒക്കെയാണ് വിശ്രമിയ്ക്കുന്നത്. അപ്പോള്‍ ഒരുപാട് സംസാരിക്കും.

​ചെങ്കണ്ണ് വന്നു

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എനിക്ക് ചെങ്കണ്ണ് വന്നു. കണ്ണ് തുറക്കാന്‍ പോലും പറ്റുന്നില്ല. പക്ഷെ യാതൊരു കാരണ വശാലും അന്നത്തെ ഷൂട്ടിങ് നീട്ടി വയ്ക്കാന്‍ സാധിയ്ക്കില്ലായിരുന്നു. അത് കാരണം കണ്ണില്‍ മരുന്ന് എല്ലാം ഉറ്റിച്ച് ഒരു വിധം ആണ് ഞാന്‍ സെറ്റില്‍ എത്തിയത്.

​ലാല്‍ സാറിന് കൊടുത്തു

ലാല്‍ സാറിന് ആണെങ്കില്‍ ഭയങ്കര തിരക്കുള്ള സമയമായിരുന്നു അത്. ഈ സിനിമയുടെ ഷൂട്ടിങ് തീര്‍ത്തിട്ട് വേണം അടുത്തതിലേക്ക് പോകാന്‍. ചെങ്കണ്ണ് ആണ് പകരും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ല എന്ന്. ഷൂട്ടിങ് നടന്നു, എന്റെ ചെങ്കണ്ണ് മാന്യമായി ഞാന്‍ അദ്ദേഹത്തിന് കൊടുത്തു- ചിരിച്ചു കൊണ്ട് ശാരി ഓര്‍ക്കുന്നു

​കണ്ണ് എന്റെ ഐഡന്റിറ്റി

കണ്ണ് ആണ് എന്റെ ഐഡന്റിറ്റി. പക്ഷെ സ്‌കൂളില്‍ പഠിയ്ക്കുന്നസമയത്ത് എല്ലാം എല്ലാവരും എന്നെ കണ്ണ് പൂച്ച കണ്ണാണ് എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഫോട്ടോ ഷൂട്ട് ആണ് കരിയറിന്റെ തുടക്കത്തില്‍ ചെയ്തിരുന്നത്. ആ സമയത്ത് ബ്ലാക്ക് ലെന്‍സ് വയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ പദ്മരാജ് സാറിന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ അത് പിടിച്ചു. വെള്ളാരം കണ്ണുകള്‍ തന്നെ വേണം എന്ന് പറഞ്ഞു. അത് എടുത്ത് കളഞ്ഞ ലെന്‍സ് പിന്നെ ഉപയോഗിച്ചിട്ടില്ല – ശാരി പറഞ്ഞു