ഗതാഗത മന്ത്രി സ്ഥാനം രാജിവച്ച ശേഷം എ കെ ശശീന്ദ്രന്‍ നാട്ടിലേക്ക് മടങ്ങിയത് കെ എസ് ആര്‍ ടി സി ബസില്‍.ബുധനാഴ്ച രാത്രി 9.30ന് തമ്പാനൂരിലെ കെ എസ് ആര്‍ ടി സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരം~കണ്ണൂര്‍ സ്കാനിയ ബസിലായിരുന്നു മടക്കം.ശശീന്ദ്രനൊപ്പം ഭാര്യയു മകനും എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയനുമുണ്ടായിരുന്നു. അഗ്നിശുദ്ധി വരുത്തി മടങ്ങിയെത്തുമെന്ന് എ കെ ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കൂടുതല്‍ സമയം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും രാജിവച്ചിട്ടില്ല.ഏലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങളോട് വൈകാരികമായ ബന്ധമുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്താന്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. സ്ഥാപനം പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട് എന്നും അദേഹം പറഞ്ഞു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ