സജിന്‍ രവീന്ദ്രന്‍
2005ല്‍ സ്ഥാപിതമായി, കലാസാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംഘടന ആണ് ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (SKCA). 18.03.2017ല്‍ Shirecliffe Communtiy Centerല്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് വരണാധികാരി ശ്രീ. സന്തോഷ് ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017-2018 വര്‍ഷത്തേക്കുള്ള കമ്മറ്റിയെ ഐക്യകണേ്ഠ്യന തെരഞ്ഞെടുത്തു.

പ്രസിഡന്റ് ബിജു മാത്യു
വൈസ് പ്രസിഡന്റ് സജിന്‍ രവീന്ദ്രന്‍
സെക്രട്ടറി ട്രീസ മാത്യു
ജോയിന്റ് സെക്രട്ടറി ഷിബു സേവ്യര്‍
ട്രഷറര്‍ ബിബിന്‍ ജോസ്
കമ്മറ്റി അംഗങ്ങള്‍ അബ്രഹാം ജോര്‍ജ്ജ്, ബിനോയ് തോമസ്, കിരണ്‍ സോളമന്‍, ബിജോയ് ആന്‍ഡ്രൂസ്, വര്‍ഗീസ് ഡാനിയേല്‍, ഷിബു ജോര്‍ജ് എന്നിവര്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രസിഡന്റ് ബിജു മാത്യു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

skca1

ഈ പൊതുയോഗത്തില്‍ മുന്‍വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിക്കുകയും ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് SKCA അംഗങ്ങള്‍ ഒരുക്കിയ ഗാനമേള നടന്നു. മുന്‍ പ്രസിഡന്റ് ജിം തൊടുക എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.