സജിന്‍

ഷെഫീല്‍ഡ് കേന്ദ്രീകരിച്ച്, അടുത്തുള്ള ടൗണുകളായ ബൗണ്‍സ്ട്രി, വര്‍ക്ക്‌സോപ്പ്, ഡോണ്‍കാസ്റ്റര്‍, ചെസ്റ്റര്‍ ഷീല്‍ഡ് ചേര്‍ത്ത് 2016-ല്‍ രൂപീകൃതമായ സൗത്ത് യോര്‍ക്ക്‌ഷെയര്‍ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിച്ചു. സമാജത്തിലെ അംഗങ്ങള്‍ ഒരുക്കിയ ഭക്തിസാന്ദ്രമായ സംഗീത നൃത്ത പരിപാടികളും ശ്രീകൃഷ്ണ ജയന്തിയെപ്പറ്റിയുള്ള ശില്‍പശാലയും സംഘടിപ്പിച്ചു. സമാജത്തിലെ അംഗങ്ങളോടൊപ്പം അതിന്റെ അഭ്യുദയകാംക്ഷികളായ കുടുംബങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

സമാജം എല്ലാമാസത്തെയും രണ്ടാം ശനിയാഴ്ച ഷെഫീല്‍ഡിലെ അമ്പലത്തില്‍ വെച്ച് ഭജനകള്‍ നടത്തി വരുന്നു. സമാജവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉള്ളവരും ശ്രീ ദിനേഷ് മേടപ്പിള്ളില്‍ ആയി 07805816553 ല്‍ ബന്ധപ്പെടുക.