ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധനേടുന്നു.
ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖയും റാഷിദും അവരുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം സമയം ചെലവിടുന്ന മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
ആരുടെയും ഹൃദയം കവരുന്നതാണ് ഈ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ഇരട്ടക്കുട്ടികളെ കുറിച്ച് എഴുതിയ ഒരു കവിതയും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരട്ട കുട്ടികൾ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സന്തോഷവും മനോഹരവുമാക്കുന്നുവെന്നാണ് കവിതയിൽ പറയുന്നത്.
ആദ്യത്തെ ചിത്രത്തിൽ കുഞ്ഞു ഷെയ്ഖയെ നിൽക്കാൻ ഷെയ്ഖ് മുഹമ്മദ് സഹായിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ഞു റാഷിദിനൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന ചിത്രവുമാണ് പുറത്തുവിട്ടത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്. എല്ലാവരും അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ വളരെ സജീവമാണ്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
View this post on Instagram
	
		

      
      



              
              
              




            
Leave a Reply