രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനകം നടക്കും. ജയിക്കാന്‍ ആവശ്യമായ വോട്ടുമൂല്യം കോവിന്ദ് മറികടന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മികച്ച ലീഡ്. 702644 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചു. 3,67,314 വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചു.

ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്. ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. 21 എംപിമാരുടെയും 16 എംഎല്‍എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.

ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി. അക്ഷരമാലാ ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ട് എണ്ണുന്നത്.