യുകെയിലെ വെസ്റ്റ് മിഡ്ലന്റ്‌സിലെ വൂള്‍വര്‍ഹാംപ്ട്ടണില്‍ ഷെക്കെയ്‌ന യൂറോപ്പിന്റെ പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റുഡിയോയുടെ ആശിര്‍വാദം സെപ്റ്റംബര്‍ 19 വെളളിയാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ബിര്‍മിങ്ങ്ഹാം അതിരൂപത ഓക്‌സിലറി ബിഷപ്പ് തിമോത്തി മെനസെസും ചേര്‍ന്ന് നിര്‍വഹിച്ചു. സഭയ്ക്ക് അനുഗ്രഹമായി മാറുന്ന ഷെക്കെയ്‌ന ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും ബ്രദര്‍ സന്തോഷിന്റെയും ടീമിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.

കര്‍ത്താവിന്റെ നാമത്തിന്റെ ഉപരി മഹത്വത്തിനും സഭയുടെ നന്മയ്ക്കും ലോക സുവിശേഷ വത്കരണത്തിനുമായി 2016 ല്‍ കര്‍ത്താവില്‍ നിന്ന് ലഭിച്ച ആലോചനപ്രകാരം സാറ്റ്ലൈറ്റ് ന്യൂസ് ചാനല്‍ ആരംഭിക്കാനുള്ള പാതയില്‍ നേരിട്ട സങ്കീര്‍ണതകളും തടസ്സങ്ങളും അത്ഭുതകരമായ സ്വര്‍ഗ്ഗീയ ഇടപെടലുകളാല്‍ തരണം ചെയ്തതിന്റെയും ശൈശവദിശയില്‍ കര്‍ത്താവ് തന്നെ ഷെക്കെയ്നയെ പിച്ചവച്ചു നടത്തി ഇപ്പോള്‍ ലോകം മുഴുവനും വേണ്ടി ഷെക്കെയ്നാ ഗ്ലോബല്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനായി ഇംഗ്ലണ്ടില്‍ സ്റ്റുഡിയോ നല്‍കി അനുഗ്രഹിച്ചതിന്റെയും നാള്‍വഴികള്‍ വചനപ്രഘോഷകനും ഷെക്കെയ്ന ന്യൂസ് മാനേജിങ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് സദസിനോട് വിവരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷെക്കെയ്നാ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ വിന്നര്‍ നന്ദി പറഞ്ഞു. ആഗോളവ്യാപകമായ വലിയ ഉണര്‍വ്വിനായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഷെക്കെയ്‌ന ഗ്ലോബല്‍ ചാനലിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലണ്ടിലെ പുതിയ സ്റ്റുഡിയോ പ്രയോജനപ്പെടുമെന്നാണ് ടീം ഷെക്കെയ്‌നയുടെ പ്രതീക്ഷ.