മലയാള സിനിമയില്‍ മികച്ച നടന്മാരായ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിരുന്നു.

പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്. ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണെന്നും ഷോബി തിലകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കില്‍ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേര്‍ക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാന്‍ വഴക്കുകള്‍ കാണുന്നത്.

  കാന്‍സര്‍ എന്ന ഭീകരനെ ധൈര്യം കൊണ്ട് തോൽപ്പിച്ചു, പക്ഷെ കൂട്ടുകാരനെ വിവാഹം കഴിച്ചു ദാമ്പത്യമുണ്ടായത് മൂന്ന് ദിവസം മാത്രം; തുറന്നു പറഞ്ഞു മംമ്ത മോഹന്‍ദാസ്

എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു.’