അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. നന്മ മരം ഇമേജ് ഇല്ലാത്തതാകണം ആ കഥാപാത്രമെന്നും നടന്‍ പറഞ്ഞു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

‘എനിക്കൊരു വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലന്‍. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണം. ഞാന്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചില അഭിമുഖങ്ങളില്‍ ഇത് പറയുമ്പോള്‍ അവര്‍ പല റെഫറന്‍സുകളുമായി വരും. അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് വേണ്ടത്,’ നിവിന്‍ പോളി പറഞ്ഞു.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘പടവെട്ട്’ ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ എത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.