റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 100 ലോക സിനിമകളിൽ ഇടംപിടിച്ച് ദൃശ്യം2; ഇന്ത്യൻ സിനിമകളിൽ നിന്ന് ഏകസാന്നിധ്യമായി ജീത്തുജോസഫ് ചിത്രം

റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 100 ലോക സിനിമകളിൽ ഇടംപിടിച്ച് ദൃശ്യം2; ഇന്ത്യൻ സിനിമകളിൽ നിന്ന് ഏകസാന്നിധ്യമായി ജീത്തുജോസഫ് ചിത്രം
March 07 11:25 2021 Print This Article

ലോകത്ത് തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2. പ്രമുഖ സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം2 ഇടംപിടിച്ചത്. നൂറ് പ്രശസ്ത സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2.

ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് ദൃശ്യം2. ഹോളിവുഡിൽ നിന്നുള്ള നോമാഡ്‌ലാൻഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, ആർമി ഓഫ് ദി ഡെഡ്, ദി ലിറ്റിൽ തിങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയിലെ പ്രമുഖ സാന്നിധ്യങ്ങൾ.

ഐഎംഡിബി റേറ്റിങ്ങിൽ ഉപഭോക്താക്കളുടെ വോട്ടിനും കാര്യമായ സ്വാധീനമുണ്ട്. ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നൽകിയ വോട്ടിങ് ആണ് ചിത്രത്തിന്റെ റേറ്റിങ് കൂടാൻ കാരണമായത്. തുടർന്ന്, ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.

ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ദൃശ്യം2 റിലീസ് ചെയ്തത്. 2011 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യഭാഗവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരാണ് ദൃശ്യം സിനിമയിലെ രണ്ട് ഭാഗങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനന്ത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles