ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലണ്ടിലെ ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്സ് മാനേജരായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശ്ശേരിൽ നിര്യാതയായി. ഡബ്ലിനിലെ ബ്ലാക്ക് റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി തോമസ് ആണ് ഭർത്താവ്. അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്നു സിസിലി സെബാസ്റ്റ്യൻ.
ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡൻറ് ആയിരുന്ന സിസിലി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നു .
സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സിസിലി സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply