ഭൂരിപക്ഷം വരുന്ന ടോറി എംപിമാരും കരാർ രഹിത ബ്രക്സിറ്റിനെ എതിർക്കുമെന്ന് റിപ്പോർട്ടുകൾ

ഭൂരിപക്ഷം വരുന്ന ടോറി എംപിമാരും കരാർ രഹിത ബ്രക്സിറ്റിനെ  എതിർക്കുമെന്ന് റിപ്പോർട്ടുകൾ
July 08 05:00 2019 Print This Article

മലയാളം യുകെ ന്യൂസ് ബ്യുറോ

ഭൂരിഭാഗം വരുന്ന കൺസർവേറ്റീവ് പാർട്ടി എംപിമാരും ഒരു കരാർ രഹിത ബ്രെക്സിറ്റിലൂടെ ബ്രിട്ടനെ തകർക്കാൻ അനുവദിക്കുകയില്ല എന്ന നിലപാടു സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി കരാർ രഹിത ബ്രെക്സിറ്റിനായി നിലകൊള്ളുകയാണെങ്കിൽ ശക്തമായി തന്നെ എതിർക്കുമെന്നും, ബ്രിട്ടനിൽ ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാകുവാൻ അനുവദിക്കുകയില്ലെന്നും എംപിമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകൾ.

കരാർ രഹിത ബ്രെക്സിറ്റ് അനുവദിക്കുകയാണെങ്കിൽ പാർട്ടിയിൽ തന്നെ ഏകദേശം മുപ്പതോളം എംപിമാർ നിയമനിർമ്മാണത്തിലൂടെ തന്നെ അതിനെ എതിർക്കുമെന്ന് മുൻ നേതാവ് സാംഗിമായഹ് അവകാശപ്പെട്ടു. താൻ ഒരിക്കലും കരാർ രഹിത ബ്രെക്സിറ്റിനെ അനുകൂലിച്ചിട്ടില്ലെന്നും, തുടർന്നും ശക്തമായി തന്നെ എതിർക്കുമെന്നും, പാർട്ടിയിലെ തന്നെ കുറെയധികം എംപിമാർ തന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്നും സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . കരാർ രഹിതബ്രെക്സിറ്റ് നേടിയെടുക്കുന്നതിനായി പാർലമെന്റ് സമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുവാൻ, തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയെ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ രഹിത ബ്രെക്സിറ്റിനപ്പുറമായി, മറ്റു വഴികൾ അദ്ദേഹത്തിനു മുൻപിൽ തുറന്നുകാട്ടുമെന്നും സാം പറഞ്ഞു.

 

കരാർ രഹിത ബ്രക്സിറ്റ് രാജ്യത്തിന് സ്വീകാര്യമല്ലെന്നും, സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കോട്ട്‌ലൻഡിനുമേൽ അടിച്ചേൽപ്പിക്കുന്ന ഈ നയം, ഒരു രണ്ടാം സ്കോട്ടിഷ് ഇൻഡിപെൻഡൻസ് റഫറണ്ടത്തിനു വഴി തെളിയിക്കാനും സാധ്യതയുണ്ട്. അതിനാൽ ഏറ്റവും മികച്ച മറ്റൊരു സാധ്യത കണ്ടുപിടിക്കുകയാണ് വേണ്ടത്. എന്നാൽ ഒരു അവിശ്വാസപ്രമേയത്തിലൂടെ ഒരിക്കലും ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുകയി ല്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

എന്നാൽ ലേബർ പാർട്ടി നേതാവ്, ബാരി ഗാർഡിനെർ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന്റെ സാധ്യതകളെ തള്ളിക്കളഞ്ഞില്ല. ഒക്ടോബർ 31നാണ് ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles