ലൂട്ടൻ: ക്രിസ്തുമസ്സിന് ഇനി മൂന്ന് നാൾ. യുകെയിലെ എല്ലാ മലയാളികളും ക്രിസ്മസ്സിനുള്ള തയ്യാറെടുപ്പിലാണ്. ഒമിക്രോൺ രാജ്യത്തെ പിടിമുറുകുമ്പോൾ ചിലർ ആഘോഷങ്ങളിൽ നിന്ന് പിൻവാങ്ങുന്നു..  മറ്റ്ചിലർ ആത്മീയമായ ഒരുക്കങ്ങൾ നടത്തുന്നു. എല്ലാവരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ശ്രദ്ധയോടെ, മുൻകരുതലോടെ ആഘോഷിക്കട്ടെ.

ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ ആകാശത്തു പ്രസവിച്ച ഒരു കുരുന്നിൻ്റെ ജീവൻ പിടിച്ചു നിർത്താൻ കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച ഒരു യുകെ മലയാളി നഴ്‌സ്‌ കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ  ഞങ്ങൾ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതു വഴിയായി ചില നല്ല മനസ്സുകളുടെ സഹായം അവർക്ക് ലഭിക്കുകയും ചെയ്തു. ഇതുവരെ അവർക്ക്  ലഭിച്ചത് 1700 പൗണ്ടോളം മാത്രമാണ്.
(ബാങ്ക് സ്റ്റേറ്റ് മെന്റ് വാർത്തയുടെ അവസാനം കൊടുത്തിരിക്കുന്നു.) മാസം തികയാതെ പിറവിയെടുത്ത കുഞ്ഞ് അപകട നില തരണം ചെയ്തെങ്കിലും ആ കുടുംബം ഇപ്പോഴും അപകടനിലയിൽ തന്നെയാണ്.

ആകാശ പ്രസവം ആഗോള മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യ വിമാനത്തിലുണ്ടായ പ്രസവത്തിന് ശേഷം നടന്നത് എന്ത്..?? അത് ഇനി ആവർത്തിക്കുന്നതിൽ കാര്യമില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട് മലയാളം യുകെ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത കാണുവാൻ
താഴെയുള്ള ലിങ്ക് തുറക്കുക.

Related News എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്ന ഒറ്റ കാരണത്താൽ ത്രിശങ്കുസ്വർഗ്ഗത്തിൽ ആയ യുകെ  മലയാളി നഴ്‌സും കുടുംബവും… 45 ദിവസത്തെ ആശുപത്രി ബില്ല് 50 ലക്ഷം മുതൽ 75 ലക്ഷം വരെ… രണ്ട് മാസം പിന്നിടുമ്പോൾ ഹോട്ടൽ ബില്ലും കുതിക്കുന്നു… പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട മലയാളി കുടുംബത്തിന്റെ അപേക്ഷ യുകെ മലയാളികളോട്… 

നഴ്‌സായ സിമിയും ഭർത്താവായ ചെറിയാനും ഇപ്പോഴും ഫ്രാങ്ക്ഫർട്ടിൽ ഹോട്ടലിൽ തന്നെയാണ് ഉള്ളത്. ഇനിയും ഒരുപിടി കാര്യങ്ങൾ പൂർത്തിയാക്കിയാലേ യുകെയിലേക്ക് ഇവർക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ…

ഇതിൽ സന്തോഷകരമായ കാര്യം എന്നത് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി എന്നതാണ്. ഇപ്പോൾ താമസം ഹോട്ടലിൽ തന്നെ. ഇതിനകം കുട്ടിയുടെ ജനനം ഇന്ത്യൻ എംബസിയിൽ  രജിസ്റ്റർ ചെയ്യുകയും പാസ്പോർട്ട് ലഭിക്കുകയും ചെയ്‌തു. ജർമ്മൻ ഭാഷ വശമില്ലാതെ ഇവർ പെടുന്ന ബുദ്ധിമുട്ട് എന്താണ് എന്ന് പ്രവാസികളായ നമ്മൾക്ക് മറ്റാരും പറഞ്ഞു തരേണ്ടതുണ്ടോ എന്ന് തോന്നുന്നില്ല.

ഡിസ്‌ചാർജ് ആയതോടെ യുകെയിലെ NHS ഇൻഷുറൻസ് പരിരക്ഷ അവസാനിച്ചു. പീഡിയാട്രീഷ്യന്റെ സേവനം വേണമെന്ന് ഡോക്ടർമാർ നിദ്ദേശിച്ചതോടെ പ്രൈവറ്റ് മേഖലയിൽ നിന്നും ആണ് ഇപ്പോൾ ഡോക്ടർ സേവനം ലഭിക്കുന്നത്. ഇപ്പോൾ ആശ്രയിക്കുന്നത് പ്രൈവറ്റ് ആയതുകൊണ്ട്‌ പണം കൊടുക്കണം.

ജർമ്മൻ സർക്കാർ ഇവർക്ക് കൊടുത്തിരിക്കുന്നത് ജർമ്മൻ വിസിറ്റിംഗ് വിസയാണ്. അതുമായി വിമാനത്തിൽ പോരാൻ സാധിക്കും. എന്നാൽ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് ട്രെയിൻ യാത്രയാണ് അഭികാമ്യമെന്ന്. കാരണം കുട്ടിയുടെ ആരോഗ്യപരമായ കാരണങ്ങൾ തന്നെ. അതുകൊണ്ടു തന്നെ യാത്രയിൽ ഇറങ്ങി കയറേണ്ടതുണ്ട്. അതിനുവേണ്ടി യൂറോപ്പിലെ ‘Schengen Visa‘ എല്ലാവർക്കും അടിക്കേണ്ടതായി വന്നു. കിലോമീറ്ററുകൾ താണ്ടി അപ്പോയ്ന്റ്മെന്റുകൾ…

ഇന്നലെയായിരുന്നു യുകെ എംബസിയിലെ അപ്പോയിന്മെന്റ്. എല്ലാ സാക്ഷ്യപത്രങ്ങളും നൽകി കുഞ്ഞിനുള്ള യുകെ വിസക്ക് കൊടുത്തിരിക്കുന്നു. അഞ്ച് പ്രവർത്തിദിനമാണ് യുകെ എംബസി പറഞ്ഞിരിക്കുന്നത്. നാളെ മുതൽ ക്രിസ്മസ് അവധിയായതിനാൽ ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിൽ കുട്ടിയുടെ യുകെ വിസ പ്രതീക്ഷിക്കുന്നു.

ഇവരുടെ അവസ്ഥ മനസ്സിലാക്കി യുകെ മലയാളികൾക്ക് സുപരിചിതനായ ഫ്രാൻസിസ് മാത്യു (അസ്സിചേട്ടൻ), ലോ ആൻഡ് ലോയേഴ്സ് ( Law & Lawyers, LONDON ) തങ്ങളുടെ ഫീ ഒഴുവാക്കി കൊടുത്തു എന്നതിനേക്കാലുപരിയായി വിസയ്ക്കായി ചെറിയാൻ ഓൺലൈനിൽ കൊടുത്ത വിസയുടെ പണം തിരിച്ചുനൽകാം എന്ന് അറിയിച്ചിരിക്കുകയാണ്. മാനുഷിക പരിഗണന നൽകാൻ നമ്മുടെ പ്രശ്നങ്ങൾ തടസ്സമല്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ മുൻ യുക്മ പ്രസിഡന്റ്. നിങ്ങൾക്ക്‌ എന്തെങ്കിലും അറിയേണ്ടതുണ്ടെങ്കിൽ വിളിക്കാനുള്ള ഫോൺ കൂടി നമ്പർ മലയാളം യുകെ നൽകുന്നു. (Solicitor Francis Mathew07793452184)

ആശുപത്രി ബില്ല് മാത്രമാണ് NHS കൊടുത്തിരിക്കുന്നത്. ചെറിയാനെയും സിമിയെയും എയർപോർട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ബില്ല് Rs. 6,90,00.00 നാട്ടിലെ അഡ്രസ്സിൽ ആണ് എത്തിയിരിക്കുന്നത്. ഒരു സമാശ്വാസമായി പണം കെട്ടിയില്ലെങ്കിലും സാരമില്ല എന്ന് ജർമ്മൻ അതികൃതർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ദിവസം ഹോട്ടൽ വാടകയായി കൊടുക്കേണ്ടി വരുന്ന തുക 47 യൂറോ ആണ്. മൂന്ന് മാസം പൂർത്തിയാകുന്ന ഹോട്ടൽ ബില്ല് മാത്രം ഏകദേശം 4500 യൂറോ വരും. രണ്ട് പേർക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷണ ചിലവ് എത്ര എന്ന് യുകെ മലയാളികളെ നിങ്ങൾ തന്നെ ആലോചിക്കുക. എയർ ഇന്ത്യ എല്ലാം കൊടുത്തു. ഇറങ്ങിയപ്പോൾ തന്നെ യൂറോ ഹെൽത്  കാർഡ് എടുക്കുകയും അതുവഴി എല്ലാം പണവും കൊടുത്തു,  NHS മുഴുവനായും ചിലവുകൾ വഹിച്ചു അതുകൊണ്ട് ഇനി അവർക്കു പണം ആവശ്യമില്ല എന്ന് ചില കെട്ടുകഥ പ്രചരിക്കുമ്പോൾ സംഭവത്തിൻ്റെ സത്യാവസ്ഥ ജനങ്ങളിൽ എത്തിക്കാനാണ് മാധ്യമമെന്ന നിലയിൽ മലയാളം യുകെ ശ്രമിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്. സാധിക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ 

Mr. CHERIAN IYPE 

SORT CODE 20-25-38

A/C NO. 80948675

BARCLAYS BANK,

LUTON TOWN CENTRE.