കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സിന്ധു ജോയ് വിവാഹിതയാകുന്നു. യുകെ മലയാളിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍.

നാളെ എറണാകുളം സെന്റ്‌ മേരീസ് ബസലിക്കയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. ഈ മാസം 27ന് ഇവിടെ വച്ച് തന്നെ വിവാഹം നടക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴി മാറിയ സിന്ധു ജോയ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് ശാന്തിമോനുമായി പരിചയപ്പെടുന്നത്.

  മനുഷ്യമനസ്സിന്റെ വൈകാരിക തലങ്ങളെ തൊടുന്ന ഫാമിലി ഡ്രാമ. സുരാജിന്റെ ഗംഭീര പ്രകടനം - കാണെക്കാണെ : ഷെറിൻ പി യോഹന്നാൻ എഴുതിയ മൂവി റിവ്യൂ

ദീപികയില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ജോലി രാജി വച്ച് യുകെയില്‍ എത്തിയ ശാന്തിമോന്‍ പതിനഞ്ച് വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ഹ്യൂം ടെക്നോളജീസ്‌ സിഇഒ ആണ് ഇദ്ദേഹം. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ് സിന്ധു ജോയ്. എടത്വ പുളിക്കപ്പറമ്പില്‍ കുടുംബാംഗമാണ് ശാന്തിമോന്‍ ജേക്കബ്.