പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാള സിനിമയില്‍ പാടുന്നു. ‘അല്‍ കരാമ’ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിക്കുന്ന ‘അല്‍ കരാമ’യുടെ മോഷന്‍ പോസ്റ്റര്‍ മഞ്ജു വാര്യർ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല്‍ കരാമ’ വണ്‍ വേള്‍ഡ് എന്‍റെര്‍ടൈയ്ന്‍റ്മെന്‍റിന്‍റെ ബാനറില്‍ നവാഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്നു. എക്സക്യൂട്ടീവ് പ്രോഡ്യൂസര്‍: റാഫി എം.പി.

ഡിസംബര്‍ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍: അയൂബ് ഖാന്‍.

രൺജി പണിക്കര്‍, വിജയകുമാർ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, മറിമായം താരങ്ങളായ ഉണ്ണി രാജ്, സലീം, റിയാസ്, സ്നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബി.കെ. ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ് പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നു.

മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.

പ്രധാനമായും ബോളിവുഡിൽ ഗാനമാലപിക്കുന്ന കുമാർ സാനു തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ പാടിയിട്ടുണ്ട്. 2009 ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഒക്ടോബർ പകുതിയോടെ കുമാർ സാനുവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. പോയ വാരം അദ്ദേഹം കോവിഡ് മുക്തനായി എന്ന വാർത്തയും പുറത്തുവന്നു. ലോസ്ഏഞ്ചൽസിൽ കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.