ഓർക്കാൻ ഒരുപാട് ഗാനങ്ങളൊന്നും ഇല്ല, എന്നാൽ ഒരു പിടി നല്ല ഗാനങ്ങൾ സംഗീത ലോകത്തിന് നൽകിയിട്ടാണ് രാധിക എന്ന ആ പാട്ടുക്കാരി മൺമറഞ്ഞു പോയത്. രാധികയുടെ മധുരമായ ആ ശബ്ദം ഇന്നും സംഗീത ലോകം ആസ്വദിക്കുന്നുണ്ട്. ജീവിച്ച് കൊതി തീരുംമുമ്പ് കഴിഞ്ഞുപോയ പൂവായിരുന്നു രാധിക. എല്ലാ പാട്ടുകാരെ പോലെ രാധികയും കൊതിച്ചിരുന്നു ഒരുപാട് പാട്ടുകൾ പാടാൻ. നിരവധി അവസരങ്ങൾ രാധികയെ തേടിയെത്തിയെങ്കിലും ചുരുക്കം ചില പാട്ടുകൾ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ആ പാട്ടുകളെല്ലാം ഹിറ്റ് ആയിരുന്നു. പാടി തീർക്കാൻ നിരവധി പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ബാക്കി വെച്ചാണ് രാധിക ഈ ലോകത്തോട് വിട പറഞ്ഞു പോയത്.

അർബുദ രോഗത്തെ തുടർന്ന് 2015 സെപ്റ്റംബർ ഇരുപതിനാണ് രാധിക വിട പറഞ്ഞത്. 1989 ൽ ‘സംഘഗാനം’ എന്ന ചിത്രത്തിലൂടെയാണ് രാധിക പിന്നണി ഗാനരംഗത്തെത്തിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങിയ പാട്ടുകൾ രാധികയുടെ ശബ്ദത്തിലൂടെയായിരുന്നു സംഗീത ലോകം അറിഞ്ഞത്. എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. എന്നാൽ അധികവും രാധിക ഒതുങ്ങിപ്പോയി. രാധിക പാടിയ അധിക പാട്ടുകളും കാസറ്റുകളിൽ മാത്രം ഒതുങ്ങിയിരുന്നു. അർഹിച്ച അംഗീകാരം രാധികയെ തേടിയെത്തിയില്ല. എന്നാൽ അറിയപ്പെടുന്ന ഗായികയായി രാധിക സംഗീത ആസ്വാദകരുടെ മനം കവർന്നിരുന്നു. വിവാഹത്തിന് ശേഷം ദുബായിൽ താമസമാക്കിയ രാധിക പാട്ടുകളിൽ സജീവമായി തന്നെ തുടർന്നിരുന്നു.

യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം ഗള്‍ഫില്‍ നടന്ന സംഗീത സന്ധ്യകളിൽ രാധികയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദുബായിൽ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോ രാധിക അവതരിപ്പിച്ചിരുന്നു. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുക്കാൻ രാധികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടിനോടുള്ള തന്റെ ഇഷ്ടം എത്രത്തോളമാണെന്ന് രാധിക തെളിയിച്ചിട്ടുണ്ട്.ഇപ്പോഴിതാ രാധികയുടെ സഹോദരിയും പാട്ടുകാരിയുമായ സുജാത രാധികയുടെ ഓർമകളിൽ വിങ്ങുകയാണ്. രാധികയുടെ വേർപാടിന്റെ ഏഴാം വാർഷിക ദിനമായിരുന്നു.

ഈ ഓർമ ദിവസത്തിൽ രാധികയുടെ ഒരു ഓർമച്ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട് എന്നാണ് ചിത്രത്തോടൊപ്പം സുജാത ക്യാപ്ഷൻ കൊടുത്തത്. സംഗീത ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങൾ സുജാതയും രാധികയും പങ്കുവെച്ചിരുന്നു.രാധികയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ തന്നെയാണ് ഇപ്പോഴും സുജാത. രാധികയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും താനും തന്റെ കുടുംബവും ഇതുവരെ കര കയറിയിട്ടില്ല എന്ന് സുജാത പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായാണ് രാധിക വിട പറഞ്ഞത്. രാധികയുടെ വേർപാട് രാധികയുടെ പ്രീയപ്പെട്ടവർക്കും സംഗീത ലോകത്തിനും തീരാ നഷ്ടമാണ്.