സിസ്റ്റര്‍ അഭയയുടെ മുഖത്ത് ചെറിയ മുറിവ് കണ്ടുവെന്നും കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞതായും സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്ന പ്രൊഫസര്‍ ത്രേസ്യാമ്മ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഫസര്‍ ത്രേസ്യാമ്മ ഇപ്രകാരം പ്രതികരിച്ചത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ രഹസ്യമൊഴി കൊടുത്ത വ്യക്തിയാണ് പ്രൊഫസര്‍ ത്രേസ്യാമ്മ. മാത്രമല്ല സിസ്റ്റര്‍ അഭയയുടെ അധ്യാപികയുമായിരുന്നു ഇവര്‍. അഭയയുടെ മുഖത്ത് ചെറിയ മുറിവ് ഞാന്‍ കണ്ടു, കൊല്ലുന്നവരാണ്, മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു. ഭീഷണികളും സമ്മര്‍ദ്ദമുണ്ടായി. മോഴി കൊടുത്തതിന് ശേഷം ഒരുപാട് ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. എന്നാലും മൊഴിയില്‍ ഉറച്ചു നിന്നുവെന്ന് ഈ അധ്യാപിക പറയുന്നു.

അവര്‍ കൊല്ലുന്നത് ഞാന്‍ കണ്ടില്ല പക്ഷെ എനിക്ക് അറിയാവുന്ന വിവരങ്ങള്‍ എല്ലാം സിബിഐയുടെ അന്വേഷണത്തില്‍ പറഞ്ഞതായും പ്രൊഫസര്‍ ത്രേസ്യാമ്മ പ്രതികരിച്ചു. അഭയയുടെ നീതിക്കുവേണ്ടി അഭയയുടെ ആത്മാവിന്റെകൂടെ സഹായത്തോടെ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്നും പ്രൊഫസര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ദൃക്സാക്ഷി മാത്രം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകളാണ്. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട ഏകദൃക്സാക്ഷി മൊഴി.

പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.