ജോസ്‌ന സാബു സെബാസ്റ്റ്യൻ

വഴിതെറ്റിയ മകളെ കൊന്നു കളയണമെന്ന് ആക്രോശിക്കുന്നവരെ ……
വഴിതെറ്റി നിങ്ങളോടിച്ച വണ്ടികളൊക്കെ നിങ്ങൾ കൊണ്ടേ കൊക്കയിൽ എറിഞ്ഞിരുന്നോ ?
പിന്നെന്തിനു മക്കൾ വഴി തെറ്റുമ്പോൾ കൊന്നു കളഞ്ഞു സമാധാനം നേടണം ….

കൊഞ്ചി കൊലുസു കുലുക്കി മുറ്റം നിറയെ ഓടിനടക്കുന്ന നമ്മുടെയൊക്കെ കുഞ്ഞിപ്പെണ്ണ് പെട്ടെന്നൊരു ദിവസം നമ്മൾ പോലുമറിയാതെ ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ ആകസ്മികമായ ലോകത്തേക്ക് എത്തിനോക്കുന്നു ……
കാണുന്ന എല്ലാത്തിനോടും കൂടുതൽ കൗതുകവും ആകാംഷയും തോന്നുന്നു …..
നക്ഷത്രങ്ങളുടെ തിളക്കം നോക്കിയിരിക്കുന്നു ….
പൂവുകൾക്ക് കൂടുതൽ ഭംഗിയും സുഗന്ധവും തോന്നുന്നു ….
മുടിയുടെ നീളവും മുഖ കുരുവിന്റെ എണ്ണവും നോക്കുന്നു …..
അങ്ങനങ്ങനെ നമ്മൾക്ക് പരിചിതയായിരുന്ന ആ കുഞ്ഞി പെണ്ണ് അവളുടെ മാത്രമായ നക്ഷത്രലോകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ നമ്മൾ മാതാപിതാക്കൾ അറിയേണ്ട ചൊല്ലി കൊടുക്കേണ്ട കാര്യങ്ങൾ ചിലതുണ്ട് ….

എന്നാൽ ഒന്നറിഞ്ഞോ മക്കൾ കൗമാര വഴിയിൽ വഴിതെറ്റി ഓടുന്നതിനു മുമ്പേ നമ്മൾ മാതാപിതാക്കൾക്ക് നല്ലൊരു ഡ്രൈവിംഗ് ഇൻസ്ട്രക്ടറുടെ റോളുണ്ട് ….

ഏതൊക്കെയാണ് നല്ല വഴികൾ …
ഏതാണ് കുണ്ടും കുഴിയും നിറഞ്ഞ വഴികൾ ……
ഇനി അഥവാ വഴിതെറ്റിയാൽ എങ്ങനെ ഒരു യൂ ടേൺ എടുത്തു നല്ലവഴിയിലേക്ക് വീണ്ടും വന്നു ചേരാം ….
ഇവയൊക്കെ മക്കൾ കൗമാരത്തിൽ എത്തുന്നതിന് മുമ്പേ തന്നെ നമ്മൾ പറഞ്ഞു കൊടുത്തിരിക്കണം …..

അതായത് നമ്മുടെ മക്കൾക്ക് അവർ ഒരു 8-10 വയസാകുമ്പോഴേ കൗമാരത്തിൽ ഉണ്ടാകാവുന്ന ഹോർമോൺ ചെയ്ഞ്ചസിനെക്കുറിച്ചും ….
അത് ബോഡിയിലും ചിന്തയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ….
അതോട് അനുബന്ധിച്ച് ഓപ്പോസിറ്റ് സെക്സിനോട് അടുപ്പവും സ്നേഹവും തോന്നാമെന്നും ….
ഒരു ദിവസം ഹോർമോൺ കൂടുതലാണെങ്കിൽ വേറൊരു ദിവസം ഹോർമോണിൽ കുറവ് ഉണ്ടാകാമെന്നും …
ഹോർമോൺ കൂടുതലാകുമ്പോൾ ഒരാളോട് ഇഷ്ട കൂടുതലും …..
കുറയുമ്പോൾ ഇഷ്ടക്കുറവും അകൽച്ചയും തോന്നാമെന്നും …
അതൊക്കെ സ്വാഭാവികമാണെന്നുമൊക്കെ നേരത്തെ തന്നെ പറഞ്ഞു കൊടുത്തിരിക്കണം ….

ഇവിടെയാണ് ഒരു അമ്മയുടെ റോൾ …
അതായത് സ്‌കൂൾ കഴിഞ്ഞു വരുന്ന മകളോട് പരീക്ഷയുടെ മാർക്കുകൾ എണ്ണി ചോദിച്ചു മടുപ്പിക്കാതെ ….
ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ ചോദിച്ചു ബോറടിപ്പിക്കാതെ ….
മകളുടെ കൂട്ടുകാരെ കുറിച്ച് ചോദിക്കുക്ക …അവരുടെ പേരുകൾ ചോദിക്കുക്ക ….

ആൺപെൺ വ്യത്യാസമില്ലാതെ കൂട്ടുകാരുടെ പേരുകൾ അവർക്ക് മടികൂടാതെ പറയാനുള്ള ഒരു സാഹചര്യം ഒരു സ്വാതന്ത്രം വീട്ടിലെ സംസാരത്തിൽ തന്നെ ഉണ്ടാക്കി കൊടുക്കുക …..
ആണ് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരുടെ പേരുകൾ ……
അവരുടെ ഹോബികൾ ……
ചോദിച്ചു മനസിലാക്കുക ….
അവൻ സ്നേഹമുള്ളവനോ …….
അവൻ ക്രിക്കറ്റ് കളിക്കുമോ ………
ഇവയൊക്കെ ചോദിച്ചു മനസിലാക്കി , ഈ പ്രായത്തിൽ പരസ്പരം സ്നേഹം തോന്നാമെന്നും പിന്നീട് പരസ്പരം സ്നേഹം കുറയുമെന്നും ഇതൊക്കെ നോർമൽ ആണെന്നും പറഞ്ഞു കൊടുക്കുക ….

അതിനോടൊപ്പം പരസ്പരം സ്നേഹം തോന്നുമ്പോൾ സംസാരത്തിൽ …..
പ്രവർത്തിയിൽ കാണിക്കേണ്ട ……
പാലിക്കേണ്ട മര്യാദകളെ കുറിച്ചും പറഞ്ഞു മനസിലാക്കി
കൊടുക്കുക ……..

നമ്മുടെ ചില പ്രവർത്തികൾ അതായത് മോശമായ ചിത്രങ്ങൾ മെസ്സേജുകൾ ഇവയൊക്കെ സ്നേഹം തോന്നുമ്പോൾ പരസ്പരം കൈമാറുന്നത് പിന്നീട് സ്നേഹം കുറയുമ്പോൾ നമ്മളെ തന്നെ പലവിധത്തിൽ ട്രബിളിൽ ആക്കാൻ ഉപകരിക്കുന്നവ ആണെന്നും പറഞ്ഞു മനസിലാക്കി കൊടുക്കുക ……

ഇവയെല്ലാം നമ്മുടെ മക്കൾ നാളെ കൗമാരമെന്ന. വഴിയിൽ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റാതെ ….
സിഗ്നലുകളിൽ സ്ലോ ചെയ്തും നിർത്തിയും, പരുക്കമായ വഴിയിൽ വീഴാതെ മറിയാതെ …ഇരുണ്ട വഴികളിൽ വഴിതെറ്റാതെ …. നമ്മുടെ മക്കളെ ജീവിതമെന്ന വണ്ടി ഓടിക്കാൻ പറ്റുന്ന ഒരു ബെറ്റർ ഡ്രൈവർ ആക്കി മാറ്റാൻ ഓരോ പേരെന്റ്സിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു …..

ഇങ്ങനുള്ള കൂടുതൽ കാര്യങ്ങൾ വായിക്കാൻ മനസിലാക്കാൻ , കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം എന്ന ബുക്ക് വായിക്കുക ….
ബുക്ക് വേണ്ടവർ ബന്ധപ്പെടുക …130 രൂപയാണ് വില.

Forest Books
Trade Center
New Busstand
Payyanur-Kannur
Kerala -670307
Mob-9400034033