കന്യാകുമാരിയിൽ അമേരിക്കയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശികളായ സഹോദരിമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കിടങ്ങൂർ സ്വദേശികളായ ആനി ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 26-ന് കടലിൽ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. വ്യാഴാഴ്ച രാവിലെ വാവത്തുറൈ തീരത്ത് മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

കന്യാകുമാരി പൊലീസിന്റെ വിവരമനുസരിച്ച്, സഹോദരിമാർ ഏപ്രിൽ 24-ന് കടൽതീരത്തെ ഹോട്ടലിൽ താമസത്തിനായി എത്തിയിരുന്നു. രാമേശ്വരത്തിൽ നിന്ന് എത്തിയ ഇവർ ഏപ്രിൽ 26-ന് മാതാപിതാക്കളായ ഫിലിപ്പ്, മേരി എന്നിവർക്കും ലണ്ടനിൽ താമസിക്കുന്ന സഹോദരി എലിസബത്തിനും സന്ദേശങ്ങൾ അയച്ചിരുന്നു. ആത്മഹത്യ കുറിപ്പിനോട് സാമ്യമുള്ള സന്ദേശങ്ങളായിരുന്നു അവയെന്ന് പൊലീസ് അറിയിച്ചു. സന്ദേശങ്ങൾ ലഭിച്ചതോടെ കുടുംബം ആശങ്കയിലായി തമിഴ്നാട് പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് കാണാതായതായി പരാതി നൽകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിസിടിവി ദൃശ്യങ്ങളിൽ ഏപ്രിൽ 26-ന് വാവത്തുറൈ പിയറിൽ സഹോദരിമാർ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇവർ മടങ്ങിയെത്തിയില്ല. ഹോട്ടൽ ജീവനക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സാസിലെ ഓസ്റ്റിനിൽ താമസിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.