ന്യൂസ് ടീം മലയാളംയുകെ

സ്റ്റോക്ക് ഓൺ ട്രെന്റ്:  ആഘോഷങ്ങൾ ആഭരണങ്ങൾ ആക്കുന്ന എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തികുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം.  മുപ്പതാം തിയതി ശനിയാഴ്ച കൃത്യം ആറുമണിക്കുതന്നെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ സിജിൻ ജോസ് ആലപിച്ച പ്രാർത്ഥനാഗാനത്തോടെ തുടക്കം..

എസ് എം യുടെ സെക്രട്ടറി ജോബി ജോസ് ഏവർക്കും സ്വാഗതമേകിയപ്പോൾ യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ് വിനു ഹോർമിസ് അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക്‌ പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാനാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ചെയ്‌തു.

യുക്മ റീജിയണൽ മത്സരത്തിൽ കാലത്തിലപ്പട്ടം കരസ്ഥസമാക്കിയ ജൊവാൻ റോസ് തോമസ്, കലാപ്രതിഭയായ ആഷ് ലി ജേക്കബ് എന്നിവർക്ക്‌ അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക ട്രോഫിയും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം… അതോടൊപ്പം തന്നെ റീജിയണൽ, നാഷണൽ തലത്തിൽ വിജയങ്ങൾ കരഗതമാക്കുകയും നിരവധി  ആസോസിയേഷനുകൾ പങ്കെടുക്കുന്ന നാഷണൽ കലാമേളയിൽ ഭാഷാകേസരി അവാർഡ് നേടിയെടുത്ത ആഞ്‌ജലീന സിബിക്കും അസോസിയേഷൻ ട്രോഫി നൽകി അനുമോദിക്കുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ ക്രിസ്റ്റി സെബാസ്റ്റ്യൻ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ക്രിസ്റ്റി എടുത്തു പറഞ്ഞു. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളും അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ടോമി നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് തിരശീല വീണു. തോമസ് ബിനോയ് എന്നിവർ നടത്തുന്ന ഫാമിന്റെ വക സ്പോൺസർ ചെയ്ത 56 കിലോ തൂക്കം വരുന്ന പന്നിയുടെ വാശിയേറിയ ലേലം… ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റൺ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ എന്നിവ ഇത്തവണത്തെ ക്രിസ്മസിന്റെ പുതുമകളായിരുന്നു..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് യുകെയിലെ ഏറ്റവും വലിയ ബോളിവുഡ് ഡാൻസ് തീം ആയ ദേശി നാച്ചുകാരുടെ അവർണ്ണനീയമായ ബോളിവുഡ് വസന്തം വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കുകയാണുന്നുണ്ടായത്.. വ്യത്യസ്തമായ കോസ്റ്യൂമുകളും തീ പന്തങ്ങൾ കൊണ്ട് ബോളിവുഡ് ഡാൻസിലെ പ്രോപ്പർട്ടി ആയി മാറുകയും ചെയ്തപ്പോൾ ആഘോഷങ്ങളുടെ തിരമാലകൾ ആയിരുന്നു. എന്നാൽ ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിക്കാൻ കഴിവുള്ള കൊച്ചു മിടിക്കികൾ ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു നേർകാഴ്‌ച… പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയി അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർത്താത്ത കരഘോഷങ്ങൾ മുഴങ്ങുകയുണ്ടായി.

എന്നും നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ അസോസിയേഷനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം.  അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ സ്വന്തമായി കുക്ക് ചെയ്ത ഭക്ഷണം ഈ വർഷവും എല്ലാവരും ഒന്ന് പോലെ ആസ്വദിച്ചപ്പോൾ അതിന് നന്ദിപറയാനും ആരും മറന്നുപോയില്ല എന്നത് ഒരു വസ്തുത. സജി ചേട്ടൻ ആയിരുന്നു കാലവറയുടെ നേതൃത്വം. ഭക്ഷണമുണ്ടാക്കാൻ സ്ഥലവും അതോടൊപ്പം എല്ലാവിധ പിന്തുണയും നൽകിയ സോണി ജോൺ, എസ് എം എ യുടെ വൈസ് പ്രസിഡണ്ട് ഉം ക്രിസ്മസ് പ്രോഗ്രാം കൺവീനറും ആയിരുന്ന സിജി സോണിക്കും അനുമോദനവും നന്ദിയും അറിയിച്ചതോടൊപ്പം സമ്മാനവും കൊടുക്കാൻ അസോസിയേഷൻ നല്ല മനസു കാണിച്ചപ്പോൾ അതൊരു വേറിട്ട കാഴ്ച്ചയായി മാറുകയായിരുന്നു. രാത്രി പത്തുമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…

[ot-video][/ot-video]