എസ് എം എ ഓണനിലാവ്; സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ആഘോഷമാക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ
11 September, 2019, 11:46 pm by
News Desk 3
WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ (SMA) സ്റ്റോക്ക് ഓൺ ട്രെന്റ് ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടുന്ന എസ് എം എ ഓണനിലാവിന്റെ ഏറ്റവും ആകർഷകമായ ഇനം.
“മലയാള ടെലിവിഷൻ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സർക്കസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ശ്രീ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്കൂൾ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോൾ, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നർ ആയ അറാഫത് കടവിൽ തുടങ്ങിയവർ പങ്കെടുക്കുന്ന `ഓണം പൊന്നോണം´ സ്റ്റേജ് പ്രോഗ്രാം ആണ്.
അതോടൊപ്പം എസ് എം എ ഡാൻസ് സ്കൂൾ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും എസ് എം എ കലാകാരൻ മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസകാരിക തനിമ ഉയർത്തി പിടിക്കുന്ന തിരുവാതിര, പുലികളി, ചെണ്ട മേളം, മാവേലിയെ സ്വീകരിക്കൽ തുടങ്ങി അനവധി പരിപാടികളോടെ നടക്കുന്ന എസ് എം എ ഓണനിലാവിനായുള്ള കാത്തിരിപ്പിലാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ ഒന്നടക്കം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സിറിൽ മാഞ്ഞൂരാൻ 07958675140
ദേവസ്യ ജോൺ 07583881770
ജിജോ ജോസഫ് 07809740138
വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ
പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് .
വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .
Leave a Reply