കൈ നിറയെ കൊന്ന പൂവും, നിറപറയും, നിലവിളക്കും, മനസ്സുനിറയെ സ്‌നേഹഹവുമായി വിഷു… ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ വിഷു… മനസ്സില്‍ ഉണ്ണിക്കണ്ണന്റെ രൂപവും കയ്യില്‍ കൊന്നപ്പൂക്കളുമായി എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷുദിനം.. മനുഷ്യ സമൂഹത്തെ ഒന്നാകെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ
മഹത്തായ സന്ദേശം… ഈസ്റ്റർ ദിനം… ലോകത്തെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി കുരിശുമരണം വരിച്ച യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണകൾ ഉണർത്തി വിശ്വാസികളുടെ ഉയിര്‍പ്പ് തിരുനാൾ.. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു…
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെയും പീഡാനുഭവ ആഴ്ച്ചയിലെ നിതാന്ത പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമാണ് ഉയിര്‍പ്പ് പെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിയത്. ഓരോ നോമ്പ് കാലവും തിന്മകള്‍ ഉപേക്ഷിച്ച് നന്മകള്‍ മാത്രമുള്ള പുതിയ മനുഷ്യനിലേക്കുള്ള യാത്രയാണ്. സമാധാനത്തിലേക്കും സാഹോദര്യത്തിലേക്കുമുള്ള യാത്ര. ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം വിശ്വാസികള്‍ നോമ്പ് മുറിക്കുന്നു. ആഘോഷത്തിന്റെയും ഒത്തുചേരലിന്റെയും കൂടി സമയമാണ് ഈസ്റ്റര്‍. കേരളത്തിൽ വേനലവധി കാലത്ത് ബന്ധുവീടുകളിലേക്ക് വിരുന്നുകാരെത്തും. പിന്നെ സമൃദ്ധിയുടെ തീന്‍മേശകളിലേക്ക്…
പ്രവാസികളെ സംബന്ധിച്ചിടത്തോളും മാതാപിതാക്കളുടെ കൂടെയുള്ള ഒത്തുചേരൽ ബന്ധുമിത്രാദികൾ എന്നിങ്ങനെ ഓർമ്മകളുടെ ഭാണ്ഡവും പേറിയുള്ള മറുനാട്ടിലുള്ള ജീവിതത്തിൽ നഷ്ടപ്പെട്ട നല്ലസമയങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പ്രവാസി മലയാളികളും പ്രവാസ സംഘടനകളും… അതെ സ്റ്റോക്ക് മലയാളികൾക്ക് അവിസ്സ്മരണീയ നിമിഷങ്ങൾ ഒരുക്കി ഒരു വിഷു ഈസ്റ്റർ സന്ധ്യ.. ബ്രോഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ എന്നെന്നും ഓർമ്മിക്കാൻ ഒരു സായാഹ്നം..
എസ് എം എ (Sma, സ്റ്റോക്ക് ഓൺ ട്രെന്റ്) പ്രസിഡന്റ് റിജോ ജോണിന്റെ നേതൃത്വത്തിൽ സെക്രട്ടറി എബിൻ ബേബി, ട്രെഷറർ സിറിൽ മാഞ്ഞൂരാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമ്മാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അണിനിരന്നപ്പോൾ പിന്നണി ഗായകനും അഭിനേതാവുമായ കിഷൻന്റെ ആലാപനത്തിന്റെ അലയൊലികൾക്കൊപ്പം അരങ്ങുതകർത്താടിയ എസ് എം എയുടെ ഡാൻസ് സ്‌കൂളിലെ കുട്ടികൾ, പൊട്ടിച്ചിരികൾ വാരിവിതറിഎത്തിയ സ്‌കിറ്റുമായി അജിയും ടീമും.. സ്വാദിഷ്ടമായ ഭക്ഷണം.. രാത്രി പതിനൊന്ന് മണിയോടുകൂടി സമാപനം.. മറ്റൊരു ആഘോഷത്തിനായി ഒത്തുകൂടാം എന്ന തീരുമാനത്തോടെ..
[ot-video][/ot-video]
ഫോട്ടോ ആൽബം ..
https://www.facebook.com/media/set/?set=a.1896129110668655.1073741832.1559143801033856&type=1&l=3c4f7b57c9
Leave a Reply