സ്റ്റോക്ക് ഓൺ ട്രെന്റ്:  ഈസ്റ്റര്‍ എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ കൊണ്ടാടുന്ന വിശുദ്ധദിനമാണ്. ഈസ്റ്റര്‍ ‘ഉയിര്‍പ്പ് പെരുന്നാള്‍’ എന്ന പേരിലും അറിയപ്പെടുന്നു. ഈസ്റ്റര്‍ എന്ന പുണ്യദിനം യേശുദേവന്റെ ത്യാഗത്തെയും പീഡാനുഭവത്തെ കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികം മാത്രമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു…. ഐശ്വര്യത്തിന്റെ തുടക്കം, കാഴ്ചയുടെ തുടക്കം, കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ തുടക്കം. ഇങ്ങനെപോകുന്നു വിഷുവിന്റെ വിശേഷങ്ങള്‍. കേരളത്തില്‍ നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പാണ് വിഷു എന്നാണ് പറയാറ്. വിഷു എന്നു കേള്‍ക്കുമ്പോള്‍ കണികാണലും കൈനീട്ടവുമാണ് മനസ്സില്‍ ആദ്യം തെളിയുന്നത്. പിന്നെ ഗ്രൃഹാതുരതയെ തട്ടി ഉണര്‍ത്തുന്ന കുട്ടിക്കാലത്തെ വിഷു ഓര്‍മകള്‍ ഇന്നലത്തേതുപോലെ മനസ്സില്‍ തെളിയുകയാണ്. ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്…ഈസ്റ്ററിനെ കുറിച്ചും വിഷുവിനെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.എന്നാൽ പ്രവാസികൾ എങ്ങനെയാണ് ഈസ്റ്റര്‍ ആഘോഷിച്ചത്? പ്രത്യേകിച്ച് യുകെയിലുള്ള അസോസിയേഷനുകൾ? വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് അംഗങ്ങളെ സന്തോഷിപ്പിക്കുന്നതിൽ നേതൃത്വം അതീവ ജാഗ്രത പുലർത്തുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ മാത്രമല്ല യുകെയിലെ തന്നെ പ്രമുഖ അസ്സോസിയേഷനുകളോട് കിടപിടിക്കുന്ന അസോസിയേഷൻ, എസ് എം എ… കലാ കായിക വേദികളിൽ മറ്റുള്ള അസോസിയേഷനുകളുടെ മത്സരാർത്ഥികളെ നിഷ്‌കരുണം കീഴ്പ്പെടുത്തുന്ന സ്റ്റോക്കിലെ രാജാവ്… സ്റ്റോക്ക് ഓൺ ട്രെനിറ്റിലെ ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്ന മലയാളി സമാജം… ആഘോഷം എന്ന് പറഞ്ഞാൽ എസ് എം എ എന്ന് ഉരുവിടുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ ഉള്ള സ്റ്റോക്ക് ഓൺ ട്രെന്റ് കൂട്ടായ്മ…

പതിവുപോലെ സമ്മർ ടൈമിന്റെ വെളിച്ചം പുറത്തു നിൽക്കുമ്പോഴും ജൂബിലി ഹാളിൽ അരങ്ങുണർന്നു… സിജിൻ ജോയ്‌സ് എന്ന കൊച്ചു മിടിക്കിയുടെ പ്രാർത്ഥനാ ഗാനത്തോടെ സ്റ്റേജ് ഉണർന്നു.. ജോയിന്റ് സെക്രട്ടറി ടോമിയുടെ സ്വാഗതത്തോടെ സമ്മേളനത്തിന് ഔപചാരികമായ തുടക്കം.. പ്രസിഡന്റ് വിനു ഹോർമിസ് ചുരുങ്ങിയ വാക്കുകളിൽ ഉള്ള അധ്യക്ഷപ്രസംഗം… ഒരു വർഷത്തെ പ്രവർത്തങ്ങളുടെ ഓർമ്മപ്പെടുത്തൽ… സെക്രട്ടറി ജോബി ജോസ് അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ട്… നേട്ടങ്ങൾ എന്നും എസ് എം എ എന്ന അസോസിയേഷന് പുത്തിരിയല്ല എന്ന് ഒരിക്കൽ കൂടി വിളിച്ചോതി… ട്രെഷർ വിൻസെന്റ് കണക്കുകൾ അവതിപ്പിച്ചപ്പോൾ ഒരു മിച്ച ബഡ്ജെറ്റ്… ഹാളിൽ കരഘോഷത്തോടെ എല്ലാം പാസാക്കിയെടുത്തപ്പോൾ സംഘടനയുടെ  പ്രവർത്തന പാരമ്പര്യം ആണ് വിളിച്ചു പറഞ്ഞത്. ക്രിസ്ടി സെബാസ്റ്റ്യൻ വിഷു ഈസ്റ്റർ ചിന്തകകൾ പങ്കുവച്ചപ്പോൾ അംഗങ്ങൾ ഒന്നടങ്കം കാതോർത്തു… വേദിയിൽ പ്രെഡിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബിജോസ് എന്നിവർക്കൊപ്പം വിൻസെന്റ് കുര്യാക്കോസ്, ടോമി, സിജി സോണി, അബിൻ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 2018- 2019 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടന്ന് കലാപരിപാടികളിലേക്ക്…കാഴ്ചക്ക് വിരുന്നൊരുക്കി കുട്ടികളുടെ മാസ്മരിക പ്രകടനം… കാതിനു ഇമ്പമുള്ള ഈണങ്ങൾ ആലാപനങ്ങളായി ഒഴുകിയെത്തിയപ്പോൾ പലരുടെയും ചുണ്ടുകളിൽ പാട്ടുകളുടെ ഈരടികൾ… അവര്പോലും അറിയാതെ… ഭക്ഷണത്തിൽ എന്നും രുചി ഭേദം കണ്ടെത്തുന്ന അസോസിയേഷൻ… എസ് എം എ യുടെ മാത്രം സ്വന്തം അഹങ്കാരം .. അത് ഓണമായാലും ക്രിസ്മസ് ആയാലും ഈസ്റ്റർ ആയാലും വിട്ടുവീഴ്ചയില്ലാത്ത രുചിയേറിയ ഭക്ഷണം.. ഇത്തവണയും തെറ്റിയില്ല… എല്ലാവരും ഒരുപോലെ പറഞ്ഞിട്ടുള്ള, അഭിനന്ദിച്ചിട്ടുള ഭക്ഷണം… സജി  ചേട്ടന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ ഒരുമയിൽ ഉരുത്തിരിഞ്ഞ പകരം വയ്ക്കാൻ ഇല്ലാത്ത പാകം ചെയ്‌ത ഭക്ഷണം വിളമ്പി കൊടുത്തപ്പോൾ … സംപ്രീതരായ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ.. വീടും വരും എന്ന വാക്കോടെ രാത്രി പത്തുമണിയോടെ സമാപനം കുറിച്ചു… അഭിമാനത്തോടെ സംഘാടകരും…