ഫിലിപ്പ് കണ്ടോത്ത്

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ പ്രത്യേകം തയ്യാറാക്കിയ സൗത്ത് മിഡ്ഗ്രീന്‍വേ സെന്ററില്‍ വെച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും, ദൈവ വചനം ഒരു കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയിച്ചിട്ടുള്ളവരെയാണ് നവംബര്‍ 4ന് നടത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയന്‍ ബൈബിള്‍ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവവചനത്തിന്റെ ശക്തിയും, സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം 11 സ്റ്റേജുകളില്‍ ആയി 21 ഇനം മത്സരങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വൂള്‍സ് ആന്റ് ഗൈഡന്‍സ് എന്നിവ താഴെപറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com.

രാവിലെ 9 മണിയ്ക്ക് ബൈബിള്‍ പ്രതീക്ഷയോടെ ആരംഭിച്ച് വൈകിട്ട് 6 മണിയ്ക്കുള്ള പൊതു സമ്മേളനത്തില്‍ മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന രീതിയില്‍ പ്രോഗ്രാം തയ്യാറായിരിക്കുന്നത്.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ഈ വര്‍ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ ദിവസം റീജിയണിന്റെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുന്നതായിരിക്കും. അതിനുവേണ്ടി കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് പ്രൂവിന്റെ കോപ്പി, ഫാ. പോളിന്റെ ഇ-മെയിലില്‍ അയച്ചു കൊടുക്കുക. [email protected] അതുപോലെ ബൈബിള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സ്‌നാക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സും ഭക്ഷണങ്ങളുമെല്ലാം മിതമായ നിരക്കില്‍ അവിടെ ലഭ്യമാണ് എന്നുള്ള വിവരം ഓര്‍മ്മിക്കുന്നു.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി രാപ്പകല്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും അനുമോദിക്കുകയും ചെയ്യുന്നതോടൊപ്പം ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ വന്ന് പങ്കെടുത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് കലോത്സവ ചെയര്‍മാനായ ഫാ. ജോസ് നി പൂവാനി കുന്നേലും (CSSR), ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവ ചീഫ് കോര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയന്‍ (078627010446), വൈസ് കോര്‍ഡിനേറ്റര്‍ ജോസി മാത്യു (കാര്‍ഡിഫ്), സജു തോമസ് എന്നിവരുമായി ബന്ധപ്പെടുക.

കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്
The Gree Way Centre, Doncaster Road, Soutgmed Bristol, BS10 5 PY.