യുകെയിൽ അടുത്തവർഷം ആദ്യം മുതൽ സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ സുരക്ഷാ നിയമങ്ങൾ ബാധകമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ഓഫ്‌കോമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം മെലാനി ഡേവ്സ് പറഞ്ഞു. നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷാ നയങ്ങൾ നടപ്പിലാക്കാൻ കമ്പനികൾക്ക് ഇനി ഏകദേശം മൂന്നുമാസം സമയമുണ്ട്.


സുരക്ഷാ നിയന്ത്രണങ്ങളുടെ അടിസ്ഥാനതത്വം ഉപയോഗിക്കുന്നവരുടെ സുരക്ഷയാണന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളോ മുതിർന്നവരോ അല്ല ഓൺലൈൻ സ്ഥാപനങ്ങൾ തന്നെയാണെന്ന് ഡാം മെലാനി പറഞ്ഞു. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് സ്വയം പുറത്ത് കടക്കാൻ ആളുകളെ അനുവദിക്കുന്ന നയം ഉൾപ്പെടെ സുരക്ഷാ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ ഉൾപ്പെടെ സുരക്ഷിതരാക്കുന്നതിനായി ഒരു വർഷം മുമ്പാണ് സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നത്. 2025 ജനുവരി മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുത്താൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്വയം ഉപദ്രവിക്കൽ, മൃഗ പീഡനം എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്ലാറ്റ്‌ഫോമുകൾ കാണിക്കേണ്ടതുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത നിലവിൽ വരുമെന്നാണ് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.