മക്കയില്‍ വച്ച് തനിക്കു നേരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ ആണ്  പ്രതിശ്രുതവരന്‍ വ്ളാദിനൊപ്പമാണ് സോഫിയ മക്കയിലേക്ക് പോയത്.ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉംറയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര്‍ എന്റെ രക്ഷയ്‌ക്കെത്തി- സോഫിയ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ആരാധകരെ ആവേശം കൊള്ളിച്ച നടിയും മോഡലുമായ സോഫിയ ഹയാത്ത് ഒരു ദിവസം മനംമാറ്റം മൂലം സന്യാസം ജീവിതം സ്വീകരിച്ചത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മദര്‍ സോഫിയ എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്ന് സോഫിയ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചാണ് പുതിയ ജീവിതത്തിലേക്ക് കടന്നതും .എന്നാല്‍ പിന്നീട് താന്‍ വിവാഹിതയാകുന്ന കാര്യം സോഫിയ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു .