ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പ്രോ-പാലസ്തീൻ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം വരുത്താനുള്ള സാധ്യത ശക്തമാകുന്നു. ചില പ്രതിഷേധങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ സൂചിപ്പിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നിയന്ത്രിക്കുകയോ പൂർണ്ണമായി നിർത്തലാക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്ന് അദ്ദേഹം ബി ബി സി റേഡിയോ 4-നോട് പറഞ്ഞു. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും താൻ പ്രതിബദ്ധനാണെന്നും സ്റ്റാർമർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ മാർക്ക് റോലി ബ്രിട്ടനിലെ യഹൂദ സമൂഹത്തിനെതിരായ ഭീഷണി ഇതുവരെ കാണാത്ത വിധം ഉയർന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് . വിദ്വേഷക്കുറ്റകൃത്യങ്ങൾ, ഭീകരവാദം, വിദേശ രാജ്യങ്ങളുടെ ഇടപെടൽ എന്നിവ ചേർന്നുണ്ടാകുന്ന ഗുരുതര സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ തീവ്രവാദികളും ഇസ്ലാമിസ്റ്റ് ഭീകരരും വലതുപക്ഷ തീവ്രവാദികളും ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളുടെ എതിർ പട്ടികയിൽ യഹൂദ സമൂഹം ഉണ്ടെന്നും, ഇത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പ്രശ്നമാണെന്നും റോലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ചില മാസങ്ങളായി യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ആണ് നടന്നത് . വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ പ്രദേശത്ത് യഹൂദ സമൂഹത്തിന്റെ ആംബുലൻസുകൾ കത്തിച്ച സംഭവം, ഫിഞ്ച്ലിയിലെ സിനഗോഗിന് നേരെയുണ്ടായ തീകൊളുത്തൽ ശ്രമം, ഹാരോയിയിലെ സിനഗോഗ് ആക്രമണം തുടങ്ങിയവ ഇതിൽപ്പെടുന്നു. തുടർച്ചയായ പ്രതിഷേധങ്ങളുടെ ഫലമായി യഹൂദ സമൂഹത്തിൽ ഭീതിയുണ്ടാക്കിയെന്ന് സ്റ്റാർമർ വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ സമൂഹത്തിൽ ഉണ്ടാകുന്ന ആഘാതം വിലയിരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.