20,000രൂപ പറഞ്ഞു ഉറപ്പിച്ചു അമ്മയെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. മുബൈയ്ക്ക്  സമീപത്തായിരുന്നു സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ദാരിയയാണ് പിടിയിലായത്. 20,000രൂപ നൽകി സുഹൃത്തിനെയാണ് ഇയാൾ വാടകക്കൊലയാളിയാക്കിയത്.

ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ നാൽപ്പത്താറുകാരി മീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തന്റെ മോശം സ്വഭാവങ്ങൾ അമ്മ തിരിച്ചറിഞ്ഞതിലുള്ള വൈരാഗ്യമാണ് കടുംകൈക്ക് പ്രേരിപ്പിച്ചത്.നിലവിളികേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മീനയെ കണ്ടത്. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. പൊലീസ് എത്തിയാണ് മീനയെ ആശുപത്രിയിലാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൗ സമയം വീട്ടിലുണ്ടായിരുന്ന ദാരിയയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തതോടെ താനാണ് മീനയെ ആക്രമിച്ചതെന്നും ദാരിയയാണ് കൊല്ലാൻ ഏൽപ്പിച്ചതെന്നും ഏറ്റുപറഞ്ഞു. കസ്റ്റിഡിലെടുത്ത് ചോദ്യംചെയ്തതോടെ ദാരിയ എല്ലാം സമ്മതിച്ചു. മോശം കൂട്ടുകെട്ടും ചൂതാട്ടത്തിലുള്ള കമ്പവും അമ്മ അറിഞ്ഞതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് ദാരിയെ പൊലീസിനോട് പറഞ്ഞു. ആവശ്യപ്പെട്ട പണം നൽകാത്തതും ദേഷ്യത്തിന് കാരണമായി. 50,000 രൂപ നൽകാമെന്ന് പറഞ്ഞാണ് സുഹൃത്തിനെ വാടകയ്ക്കെടുത്തത്.ആദ്യ ഘട്ടമായി 20,000രൂപ നൽകി. മീനയുടെ പേരിലുള്ള ഇൻഷുറൻസ് വീതിച്ചെടുക്കാനും തീരുമാനിച്ചു. അടുക്കളയിൽ വെള്ളമെടുത്തുകൊണ്ടുനിൽക്കെ പിന്നിലൂടെയെത്തി കഴുത്തിലും നെഞ്ചിലും കറിക്കത്തിക്ക് ആഞ്ഞു കുത്തുകയായിരുന്നു.