കല്യണത്തിന്റെ ആദ്യനാളുകളിൽ കിടപ്പറയിൽ നവദമ്പതികൾ കാട്ടിക്കൂട്ടിയ വിക്രിയകൾ മുഴുവൻ ഇന്റർനെറ്റിൽ പ്രചരിച്ചതോടെ ഞെട്ടിയത് യാതൊന്നും അറിയാത്ത ദമ്പതിമാരായിരുന്നു. തങ്ങളുടെ പ്രണയ ലീലകൾ നാട്ടുകാർ കണ്ടതെങ്ങനെ എന്നറിയാതെ ദമ്പതിമാർ കുഴങ്ങി. സംഭവം വിവാദവും പിന്നീട് പൊലീസ് കേസുമായി. പ്രതിയെ തപ്പിയെത്തിയ ദമ്പതിമാർ ശരിക്കും ഞെട്ടി. വീട് വാടകയ്ക്കു തന്നെ വീട്ടുടമയുടെ മകനായിരുന്നു അപ്പോൾ പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
വാടകക്കാരായ ദമ്പതികളുടെ കിടപ്പറയിൽ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങൾ പകർത്തിയത്. ലഭിച്ച ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തു. കെ.ആർ പുരത്തെ ശ്രീരാമ ലേ ഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ഇരയായത്.

ദമ്പതികളിൽ ഭാര്യ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസറും ഭർത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇരുവരുടേയും കിടപ്പറ രംഗങ്ങൾ വീട്ടുടമയുടെ മകൻ ക്യാമറയിൽ പകർത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന് വന്ന അജ്ഞാത ഫോൺ കോളുകളിലൂടെയാണ് ഇവർ വിവരം അറിഞ്ഞത്. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തിൽ ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിൽ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു.