ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തിൽ  കൊല്ലപ്പെട്ടു.സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ആണ് സംഭവം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം. ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.