സീരിയലുകളിലൂടെയും നൃത്ത പരിപാടികളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടി സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. ബംഗളൂരില്‍ ഐടി എന്‍ജിനീയറായ വരന്‍ ആന്ധ്ര സ്വദേശി അജയ് ആണ് സോനുവിന് താലി ചാര്‍ത്തിയത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ഏപ്രിലില്‍ ആന്ധ്രയില്‍ വച്ച് അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്. ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ. ചെയ്യുകയാണ് സോനു.സോനുവിന്റെ രണ്ടാം വിവാഹമാണ് ഇത്. നടന്‍ ജയന്റെ സഹോദരീ പുത്രന്‍ ആദിത്യനാണ് ആദ്യ ഭര്‍ത്താവ്. വിവാഹമോചന ശേഷമാണ് സോനു അഭിനയത്തിലും നൃത്തത്തിലും സജീവമായത്. ഇരുവരുടേയും അടുത്തബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തിരുവനന്തപുരത്ത് റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.