മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ കാണികളില്‍ നിന്ന് നേരിട്ട വംശീയാധിക്ഷേപത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനോടും ടീം ഇന്ത്യയോടും മാപ്പു ചോദിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. വംശീയത ഒരിക്കലും അംഗീകരിക്കാന്‍ ആകില്ലെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘വംശീയതയും അധിക്ഷേപവും ഒരുകാലത്തും സഹിക്കാനും പൊറുക്കാനുമാകില്ല. മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ഞാന്‍ മാപ്പു ചോദിക്കുന്നു. നല്ല കാണികളെ ഇനി പ്രതീക്ഷിക്കുന്നു’ – വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിഡ്നിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സിറാജിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. പിന്നീട് കാണികളെ പുറത്താക്കിയാണ് മത്സരം പുനരാരംഭിച്ചിരുന്നത്. സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി താരങ്ങള്‍ അധിക്ഷേപത്തിന് എതിരെ രംഗത്തു വന്നിരുന്നു.
സിഡ്നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചതോടെ മത്സരം അല്പസമയം നിര്‍ത്തിവെക്കേണ്ടിവന്നു. രഹാനെ പരാതി അംപയര്‍മാരെ അറിയിച്ചു. അധിക്ഷേപം നടത്തിയവരെ സിറാജ് തന്നെയാണ് ചൂണ്ടികാണിച്ചുകൊടുത്തത്. ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സ് അംപയറും ആറ് പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി ഇവരെ പുറത്താക്കുകയായിരുന്നു.
View this post on Instagram A post shared by David Warner (@davidwarner31)
A post shared by David Warner (@davidwarner31)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!