മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജയിനിനെ നീക്കാന്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ നീക്കം നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് പരിപാടിയുടെ ഭാഗമായതെന്ന പ്രത്യേകതയും ഉണ്ട്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രതിനിധിയായാണ് സൗമിനി ജയിന്‍ കൊച്ചി മേയറായത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ സ്ഥാനം രാജിവയ്ക്കാമെന്നും പിന്നീട് എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സൗമിനി ജയിന്‍ രാജിവച്ചില്ല. ഇതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയും ഷൈനി മാത്യുവിനായി കരുക്കള്‍ നീക്കം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ തത്ക്കാലം മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി മാറേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പളളി രാമചന്ദ്രന്‍ എത്തിയതോടെ വീണ്ടും ബെന്നി ബഹനാന്‍ അടക്കമുളള എ ഗ്രൂപ്പ് നേതാക്കള്‍ സൗമിനി ജയിനിനെ താഴെയിറക്കാന്‍ ചരടുവലി തുടങ്ങി. കഴിഞ്ഞ ദിവസം ബെന്നി ബഹനാന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗവും ചേര്‍ന്നു. ഇതിനിടെയാണ് സൗമിനി ജയിന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. തനിക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചാല്‍ ബിജെപിയിലേക്ക് ചേക്കാറാനും മടിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സൗമിനി ജയിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്നതും.
Leave a Reply