കായംകുളം : ബീഹാർ നവാഡ ഫിലിം ഫെസ്റ്റിവെലിൽ അനി മങ്കിന്റെ ‘നെയ്തെടുത്ത ജീവിതങ്ങൾ’ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം. കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ നിർമ്മാണവും ഇന്ന് തഴപ്പായ നേരിടുന്ന പ്രതിസന്ധിയും ചർച്ച ചെയ്യുന്ന “നെയ്തെടുത്ത ജീവിതങ്ങൾ ” പ്രദർശനത്തിനൊരുങ്ങുന്നു. പ്രവാസി ചാരിറ്റി ദമ്മാമിന്റെ ബാനറിൽ എബി ഷാഹുൽ ഹമീദ് നിർമ്മിക്കുന്ന ചിത്രം അനിമങ്ക് ആണ് സംവിധാനം ചെയ്യുന്നന്നത്. ഒരു നാടിന്റ പേരിൽ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും ആ ജീവിതങ്ങളുടെ അതിജീവനവും ബാക്കി വന്ന തലമുറയും ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്. പ്ലാസ്റ്റിക്കിന്റെ കടന്ന് കയറ്റം പരിസ്ഥിതിക്കേറ്റ ദുരന്തം പോലെ ഈ പൈതൃക തൊഴിലിലും അന്ത്യം കുറിച്ചതും ഇപ്പോഴും വ്യദ്ധരായവരിലേക്ക് മാത്രം ചുരുങ്ങിയ ഈ പൈതൃക തൊഴിൽ ജാതിയുടേയോ മതത്തിന്റെയോ ലേബലില്ലാതെ നൂറ്റാണ്ടുകളോളം നിലനിൽക്കുന്നതിന്റെ മഹത്വം കൂടിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. ഒണാട്ടുകരയുടെ പായ ചന്തകളും തഴപ്പായ നെയ്ത് ജീവിതം നെയ്തെടുത്തവരും അവശേഷിക്കുന്ന വൃദ്ധകളും ഈ ചിത്രത്തിലൂടെ നിങ്ങളുടെ മുന്നിലെത്തുന്ന ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകൾ ഈ ഡോക്യുമെന്ററി സംസാരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പൈതൃക തൊഴിലിന് വരികളെഴുതിയ അനി മങ്കും ആലപിച്ച എൺപതുകാരി സാവിത്രിയമ്മയും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാണ്.
പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹനായ അനി മങ്കിനെ അമേരിക്കൻ ഇൻറ്റർനാഷണൽ എഡ്യൂക്കേഷണൽ ഫെഡറേഷന്റെ ഇന്ത്യൻ ഡയറക്ടർ ഷഫീഖ് ഷാഹുൽ ഹമീദ് ,യു.ആർ.എഫ് ബുക്ക് വേൾഡ് റിക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള , കേരള കൾച്ചറൽ & റൈറ്റേഴ്സ് ഫോറം പ്രസിഡൻ്റ് നിരണം രാജൻ, സെക്രട്ടറി അജയൻ തകഴി എന്നിവർ അഭിനന്ദിച്ചു
മലയാള സിനിമയുടെ യുവ ക്യാമാറാമാൻ ജി .കൃഷ്ണയാണ് തഴവയുടെ ഗ്രാമക്കാഴ്ചകൾ പകർത്തിയത്.ഒമ്പതാം ക്ലാസുകാരൻ സിനാൻ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
സംഗീതം മനു തിരുവല്ലയും ഡിസൈൻ അനിവര വിളയും ഇംഗ്ലീഷ് മൊഴിമാറ്റം നിർവഹിച്ചത് ഡോ.ഷെബീർ മുഹമ്മദുമാണ്. മൺസൂൺ മീഡിയയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ടൂറിസം കലാമിറ്റിയിലൂടെ ചലച്ചിത്ര ലോകം അനി മങ്കിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. കുട്ടനാടിന്റെ പരിസ്ഥിതി വിഷയമടക്കം നിരവധി ഗൗരവമുള്ള വിഷയങ്ങളാണ് ലോകത്തിന് മുന്നിൽ എത്തിച്ചത്. കാഴ്ചകളല്ല തന്റെ കാഴ്ചപ്പാടുകളും തന്റെ ഡോകുമെന്ററിയുടെ രാഷ്ട്രീയവുമാണ് ചർച്ച ചെയ്യേണ്ടത് എന്ന് ‘നെയ്തെടുത്ത ജീവിതങ്ങൾ’ എന്ന ഡോക്യുമെന്ററി സിനിമ പറഞ്ഞു വെയ്ക്കുന്നത്. ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി ഷോട്ട് ഫിലുമുകളും ഹിസ്റ്റോറിക്കൽ മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. നെയ്തെടുത്ത ജീവിതങ്ങൾക്ക് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് ഇത്. 2021 മുംബൈ റീൽ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയായ അനിമങ്കിന് ഭാര്യ ജസിയ,മക്കൾ ആദിൽ , അജ്വദ് എന്നിവർ പിന്തുണയുമായി കൂടെയുണ്ട്.
Leave a Reply